Image

റാം....റാം (രാമായണം കഥ, ഒരു കാവ്യവീക്ഷണം: സുധീര്‍പണിക്കവീട്ടില്‍)

Published on 17 July, 2019
റാം....റാം (രാമായണം കഥ, ഒരു കാവ്യവീക്ഷണം: സുധീര്‍പണിക്കവീട്ടില്‍)
രാമനെതീര്‍ത്തത് ദൈവമാണെങ്കില്‍.
ദൈവത്തിനോടൊരു ചോദ്യം
രാമനെതീര്‍ത്തത് ഹിന്ദുക്കളാണെങ്കില്‍
ഹിന്ദുക്കളാടൊരു ചോദ്യം.
കോസല രാജകുമാരനാം രാമന്റെ
ജന്മം കൊണ്ടെന്ത് നാം നേടി
ത്രൈമ്പകം വില്ലുപൊട്ടിച്ചുകൊണ്ടാരു
പെണ്ണിനെവേട്ടുവീരാമന്‍
രണ്ടാം കുടി തള്ള കയ്യിലെടുത്തൊരു
തന്ത കല്‍പ്പിച്ച തീട്ടൂരം
അച്ഛന്റെ  ആജ്ഞയെ പാലിക്കയാണെന്ന്
ബോധിപ്പിക്കുവാനായികേട്ടു
അന്നും കരഞ്ഞ്പറഞ്ഞു പ്രജകളി-
കല്‍പ്പന അന്യായമാണ്
ഭോഗാന്ധനായനരേന്ദ്രനെകൈകേയി
തന്ത്രത്തില്‍പറ്റിച്ചതാണു
കേട്ടില്ലതൊന്നുമേരാമന്‍
അവനച്ഛന്റെ വാക്കുകള്‍മുഖ്യം
കാട്ടിലേക്കൊപ്പം പുറപ്പെട്ടിറങ്ങിയ
പത്‌നിയെപേടിച്ച രാമന്‍
കൂടെപുറപ്പെട്ടലക്ഷമണനോടും
തടസ്സം പറയാത്തരാമന്‍
തന്നെമോഹിച്ചടുത്തെത്തിയപെണ്ണിനെ
കൂട്ടികൊടുത്തവന്‍രാമന്‍
അനുവദിച്ചനിയനെ അവളുടെ മൂക്കും
മുലയുമറുക്കുവന്‍രാമന്‍
നോവിച്ച് മാനം കെടുത്തിയാപെണ്ണിന്റെ
ആങ്ങളകോപിഷ്ഠനായി
രാമന്റെ ഭാര്യയെ മോഷ്ടിച്ച് കൊണ്ടവന്‍
ലങ്കയിലേക്ക്പറന്നു
അന്യന്റെ ഭാര്യയെമോഷ്ടിച്ചെടുത്തത്
തെറ്റെന്ന്‌ചൊല്ലും ജനങ്ങള്‍
പറയുന്നുപെങ്ങള്‍ തന്‍ മെക്കട്ട്‌കേറിയാല്‍
ശിക്ഷക്കിളവില്ലയൊട്ടും
വൃക്ഷപിറകില്‍മറഞ്ഞുരാമന്‍
ബാലിയെ അമ്പെയ്ത്‌കൊന്നു
കാട്ടിലെവാനരന്മാരെ
സ്വന്തം കാര്യത്തിനായി ഒരുക്കി
ചെയ്ത കുറ്റത്തിനുമാപ്പ്
ലങ്കയില്‍ചെന്ന്പറയാന്‍
വയ്യാഞ്ഞുരാമന്‍ അനേകം
ജീവന്‍ കുരുതികൊടുത്തു
തീയ്യില്‍ കുളിച്ച് തെളീച്ചുസീത
ദേഹപരിശുദ്ധിപക്ഷെ
മണ്ണാന്റെവാക്കുകള്‍കേട്ടു
രാമന്‍സീതയെ കാട്ടില്‍തള്ളി
ശംമ്പുകനെന്നശൂദന്റെ
തലയുമറുത്ത് ശ്രീരാമന്‍
എല്ലാം പ്രജകള്‍ക്ക് വേണ്ടി
എന്നൊരുപേരും പരത്തി
പിന്നിട്ടതില്‍പിന്നെ- ഇപ്പോള്‍
ഒന്നല്ല രണ്ടുയുഗങ്ങള്‍
എന്നിട്ടും ആ പേരുചൊല്ലി
പാവം ജനങ്ങള്‍ മരിപ്പൂ
ദൗത്യങ്ങളോരോന്നും രാമന്‍
സ്വന്തം പെരുമക്ക്‌ചെയ്തവയല്ലേ
അത്‌കൊണ്ട് പാവം ജനങ്ങള്‍
ഇന്ത്യയില്‍നേടിയതെന്ത്?
ഉത്തരമുണ്ടോപറയൂ, രാമന്‍
പ്രജകള്‍ക്ക് ചെയ്തവയെന്തു?
ദൈവത്തിനോടില്ല ചോദ്യം
എന്നാണു ഉത്തരമെങ്കില്‍
സുധീര്‍പറയുന്നതൊന്നു
ഇനിയും വീഴട്ടെ ശവങ്ങള്‍ !!
Join WhatsApp News
ampala poojari 2019-07-18 08:52:35
അച്ഛനെ അനുസരിക്കണം, ഒരു രാജാവിന് 
പ്രജകളാണ് അയാളുടെ കുടുംബത്തേക്കാൾ വലുത് 
ന്യായങ്ങളുണ്ടെണ്ടകിൽ ചില അധർമ്മങ്ങൾ 
ചെയ്യാം, ബ്രാഹ്മണനാണ് ദൈവം (സമ്പുകനെ കൊല്ലുന്നത് )
സമയമായാൽ ആത്മഹത്യ ചെയ്യാമെന്നൊക്കെ 
രാമൻ പഠിപ്പിക്കുന്നുണ്ട്. 
Ramsaran 2019-07-18 17:10:45
മനുഷ്യർ ദൈവത്തോട് ചോദ്യം
ചോദിക്കുന്നത് നല്ലതല്ല.  രാമനെ ഹിന്ദുക്കൾ
യുഗങ്ങളായി ആശ്രയിച്ച് ജീവിക്കുന്നു.
രാമൻ ദൈവമാണെന്ന് വിശ്വസിക്കുന്നു.
അപ്പോൾ പിന്നെ മനുഷ്യന്റെ
കാഴ്ചപ്പാടിലൂടെയുള്ള രാമന്റെ കുറവുക:ൾ
നിരത്തുന്നത് ശരിയല്ല. കഴിയുമെങ്കിൽ ഇ മലയാളിയുടെ
വായനക്കാർ ഈ കവിതയെ അവഗണിക്കുക.
You can ask me anything you want 2019-07-18 17:39:15
Men tend to lie when it comes to sexual conquests. You should hear some of the ego-driven lies my friends have told me: 'Swear to God, man -- the hooker gave the money back.'
R 2019-07-18 20:19:59
നിങ്ങൾ ഓരോ പോക്കിരിത്തരം കട്ടികൂട്ടി കുഴപ്പത്തിൽ ആകുമ്പോൾ എന്നെ വിളിക്കും . എന്നാൽ ഇതിൽ ചെന്ന് ചാടാതിരിക്കാനുള്ള വഴി നോക്കുമോ അതുമില്ല. വെറുതെ എന്നെ വിളിച്ചു ശല്യം ചെയ്യണ്ട . ഞാൻ സീതയുമായി രതിക്രീഡയിലാണ് .

അവസരരഹിതവാണി 
ഗുണഗണസഹിതാ ന ശോഭതേപുംസാം 
രതിസമയേ രോദന്തം 
പ്രിയമപി പത്രം ശാപത്യഹോ ജനനി 

അവസരത്തിന് ചേരാത്ത ചോദ്യങ്ങളും വാക്കുകളും എത്ര ഗുണമുള്ളതാണെങ്കിലും നല്ലതല്ല .  സംയോഗ സമയത്ത് അമ്മ, കരയുന്ന പ്രിപ്പെട്ട കുഞ്ഞിനേയും ശപിക്കും എന്ന് കേട്ടിട്ടില്ലേ . വെറുതെ ശാപ വാക്കുകൾ കേൾക്കേണ്ട എങ്കിൽ സ്ഥലം വിട്ടുകൊള്ളുക . മൂർച്ഛിക്കാൻ സമയമായി പൊക്കോ എന്റെ മുന്നിൽ നിന്നും . ഓരോ അവന്മാർക്ക് ചോദ്യം ചോദിക്കാൻ കണ്ട സമയം 
മനുഷരുടെ ദൈവങ്ങള്‍ 2019-07-18 20:43:46
 എല്ലാ ദൈവങ്ങളും മനുഷന്‍ ഉണ്ടാക്കിയവ. മനുഷന്‍റെ തലച്ചോര്‍ മരിക്കുമ്പോള്‍ അവന്‍ ഉണ്ടാക്കിയ ദൈവങ്ങളും മരിക്കുന്നു -andrew

വയലാർ 2019-07-18 22:44:35
" ഈശ്വരന്‍ ഹിന്ദുവല്ല, ഇസ്ലാമല്ല, 
ക്രിസ്ത്യാനി അല്ല, ഇന്ദ്രനും ചന്ദ്രനുമല്ല.
വെള്ള പൂശിയ ശവക്കല്ലറയിലെ 
വെളിച്ചപ്പാടുകളെ നിങ്ങള്‍ 
അമ്പലങ്ങള്‍ തീര്‍ത്തു, ആശ്രമങ്ങള്‍ തീര്‍ത്തു. 
ആയിരം പൊയ്മുഖങ്ങള്‍ തീര്‍ത്തു. 
ഈശ്വരനായിരം പൊയ്മുഖങ്ങള്‍ തീര്‍ത്തു. 
കാവി ചുറ്റിയ സന്ധ്യക്ക് പിന്നിലെ 
കറുത്ത വാവുകളെ നിങ്ങള്‍ 
ഭാരത വേദാന്തം അദ്വൈത വേദാന്തം 
ഭഗവദ് ഗീതകൊണ്ടു മറച്ചു…"
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക