Image

ദലിപ് സിങ്ങ് സൊന്ദ്, മറന്നുപോയ അമേരിക്കയിലെ ഏഷ്യന്‍ കുടിയേറ്റത്തിന്റെ പിതാവ് (ജി. പുത്തന്‍കുരിശ്)

ജി. പുത്തന്‍കുരിശ് Published on 18 July, 2019
ദലിപ് സിങ്ങ് സൊന്ദ്,  മറന്നുപോയ അമേരിക്കയിലെ ഏഷ്യന്‍ കുടിയേറ്റത്തിന്റെ പിതാവ്                                            (ജി. പുത്തന്‍കുരിശ്)
സ്വന്തം ഉത്പത്തിയെ കുറിച്ചും ചരിത്രത്തെ കുറിച്ചും സംസ്‌ക്കാരത്തെ കുറിച്ചും അറിവില്ലാത്ത മനുഷ്യര്‍ വേരുകളില്ലാത്ത വൃക്ഷംപോലെയാണെന്ന മാര്‍ക്കസ്‌സ് ഗാര്‍വിയെുടെ വാക്കുകളോട് ചേര്‍ന്ന് നിന്ന് ചിന്തിക്കുപ്പോള്‍,  അമേരിക്കയിലെ ഏഷ്യന്‍ കുടിയേറ്റത്തിന്റെ  പിതാവായ ദലിപ് സിങ്ങ് സൊന്ദ് എന്ന ആ മനുഷ്യ സ്‌നേഹിയെ കുറിച്ച് അിറഞ്ഞിരിക്കേണ്ടത് അവശ്യം അത്യാവശ്യമാണ്.   കാരണം വന്നവഴികളും കയ്യ് പിടിച്ചു നടത്തിയവരേയും മറന്ന് ജീവിക്കാന്‍ പഠിപ്പിക്കുന്ന കാലമാണല്ലോ ഇത്? എന്നാല്‍ ആയിരത്തി തൊള്ളായിരത്തി അന്‍പത്തിയാറില്‍ ഒരു ഇന്ത്യനെ,   ക്യാലിഫോര്‍ണിയായിലെ ഇരുപത്തി ഒന്‍പതാം ഡിസ്റ്ററിക്കില്‍ നിന്ന് അമേരിക്കന്‍ കോണ്‍ഗ്രസ്സിലേക്ക് തിരഞ്ഞെടുത്തപ്പോള്‍ ലോകം സാകുതം അത് ശ്രദ്ധിക്കുകയുണ്ടായി; ങും!! കോണ്‍ഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ എഷ്യാക്കാരന്‍ എന്നവര്‍ ആത്മഗതം ചെയ്തു. 

 ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഒന്‍പതില്‍, പഞ്ചാബ് പ്രവശ്യയിലെ ചോജുല്‍വാഡി എന്ന ഗ്രാമത്തിലാണ് സൊന്ദ് ജനിച്ചത്. വിദ്യാഭ്യാസമില്ലായിരുന്നെങ്കിലും, അദ്ധ്വാനശീലരും ജീവിതത്തില്‍ വിജയികളുംമായിരുന്ന മാതാപിതാക്കള്‍,  പൊതു സ്‌കൂളുകള്‍ ഇല്ലായിരുന്നിട്ടും,     പുരോഗമന ചിന്താഗതിയുള്ളവരായിരുന്നതിനാല്‍, ഗ്രാമത്തിലെ ഒരു സ്വകാര്യ സ്‌കൂളില്‍ വിട്ട് സൊന്ദിന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം വരെ നല്‍കി.  മാതാപിതാക്കളുടേയും മാതുലു•ാരുടേയും സഹായത്താല്‍ അമൃതസറിലെ യൂണിവേഴ്‌സിറ്റി ഓഫ് പഞ്ചാബില്‍ നിന്ന് കണക്ക് ഐച്ഛിക വിഷയമായി ബാച്ചിലേഴ്‌സ് ഡിഗ്രിയും നേടി.

ഇന്ത്യക്ക് സ്വാതന്ത്യം നല്‍കാമെന്നുള്ള ബ്രിട്ടന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ച്, മറ്റ് പലരേയും പോലെ ഒന്നാം ലോക മഹായുദ്ധ സമയത്ത് ഇന്ത്യ ജര്‍മ്മന്‍ സേനയ്‌ക്കെതിരെ യുദ്ധം ചെയ്തതിനെ പിന്‍താങ്ങുകയും, എന്നാല്‍ ബ്രിട്ടന്‍ വാഗ്ദാനം പാലിക്കാതെ വന്നപ്പോള്‍ മറ്റുള്ളവരെപ്പോലെ ഇച്ഛാഭംഗപ്പെടുകയും ചെയ്തു. ആ കാലത്ത് തന്നെ സൊന്ദ് എബ്രഹാം ലിങ്കണിന്റേയും, വുഡ്രോവില്‍സണ്‍ന്റേയും, തിയോഡര്‍ റൂസ്‌വെല്‍റ്റിന്റേയും ലേഖനങ്ങള്‍ വായിക്കുകയും വളരെയധികം അവരുടെ ആശയങ്ങളില്‍ ആകൃഷ്ടനാകുകയും ചെയ്തു. അത്‌പോലെ ഗാന്ധിജിയുടെ, അഹിംസാ സിദ്ധാന്തങ്ങളില്‍ അടിയുറച്ച്, ബ്രിട്ടിഷ് സാബ്രാജ്യ ശക്തിക്കെതിരെയുള്ള പോരട്ടത്തില്‍ മതിപ്പ് തോന്നുകയും അത് മനസ്സിനെ സ്വാധീനിക്കുകയും ചെയ്തു.

ഫുഡ് ക്യാനിങ്ങ് പഠിച്ച് നാട്ടില്‍ മടങ്ങിപ്പോയി സ്വന്തമായി ഒരു ബിസിനെസ്സ് തുടങ്ങണമെന്നുള്ള ആഗ്രഹത്തോടെയാണ് ഡലീപ് സോന്ദ് അമേരിക്കയിലെത്തിയത്. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി താന്‍ നാട്ടില്‍ തിരിച്ചെത്തുമെന്ന് ദലീപ് മാതാപിതാക്കള്‍ക്ക് വാക്ക് നല്‍കി. കാലിഫോര്‍ണിയായിലെ ബര്‍ക്കിലി കോളേജില്‍ കാര്‍ഷിക വകുപ്പില്‍ ചേര്‍ന്നാണ് ദലീപ് വിദ്യാഭ്യാസം ആരംഭിച്ചത്.  സ്‌റ്റോക്ക്ടണ്‍ലുള്ള സിക്ക് സമൂഹത്തിന്റെ വക ഒരു ക്ലബ് ഹൗസിലാണ് ദലീപ് താമസിച്ചിരുന്നത്.   ഒന്നാം ലോകമഹായുദ്ധകാലത്ത് അഭയാര്‍ത്ഥികളായും, കൂലിപ്പണിക്കാരായും കാലാഫോര്‍ണീയായില്‍ എത്തിയ അനേക സിക്ക് സമൂഹത്തില്‍പ്പെട്ടവരെ അദ്ദേഹം അവിടെ വച്ചു കാണുകയും പരിചയപ്പെടുകയുമുണ്ടായി. 

സ്‌റ്റോക്ക്ടണ്‍ എന്ന് പറയുന്നത് രാഷ്ട്രീപരമായും ബൗദ്ധികവുമായ ചിന്തകളുടേയും സിരാകേന്ദ്രമായിരുന്നു. ഹിന്ദുസ്ഥാന്‍ അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ആസ്ഥാനവും അവിടെയായിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയത്തില്‍ തത്പരനായിരുന്ന ദലീപിനെ അതിന്റെ ദേശീയ പ്രസിഡണ്ടായി തിരഞ്ഞെടുത്തതില്‍ അത്ഭുതമൊന്നുമില്ലായരുന്നു ക്യാനിങ്ങില്‍ അറിവ് നേടിയതോടൊപ്പം അദ്ദേഹം കണക്കില്‍ മാസ്‌റ്റേഴ്‌സും തുടര്‍ന്ന് പി. എച്ച്. ഡിയും കരസ്ഥമാക്കി. അമേരിക്കയില്‍ കുടിയേറിയ അനേകം സിക്ക് സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ ഇടപെട്ട ദലീപിന്റെ വേരുകള്‍ അവിടെ ആഴ്ന്നിറങ്ങുകയായിരുന്നു. ഗണിതശാസ്ത്രത്തില്‍ അദ്ധ്യാപകനാകണമെന്ന ആഗ്രഹത്തോടെയാണ് പി.എച്ച്. ഡി എടുത്തതെങ്കിലും, പല സുഹൃത്തുക്കളും കര്‍ഷകവൃദ്ധിയിലൂടെ സമ്പന്നരായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ ശ്രദ്ധ ആ വഴിക്കു തിരിഞ്ഞു.  ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയഞ്ചില്‍, കോട്ടണ്‍ പറിക്കുന്നവരുടെ മേനോട്ടക്കാരനായി ജോലി ആരംഭിച്ചു. അങ്ങനെ ഗണിതശാസ്ത്രജ്ഞന്‍ ഒരു കൃഷിക്കാരനായി അതോടൊപ്പം അമേരിക്കയിലെ     കുടിയേറ്റ നിയമങ്ങളില്‍ ഇന്ത്യക്കാരേയും മറ്റ് ഏഷ്യാക്കാരയും ഉള്‍പ്പെടുത്തുന്നതിനു  വേണ്ടിയുള്ള യുദ്ധവും ആരംഭിച്ചു. 

രാഷ്ട്രീയത്തില്‍ തത്പരനായിരുന്ന ദലീപ് സോന്ദ്, ചെക്കോസ്ലോവാക്കിയില്‍ നിന്ന് കുടിയേറിയ കോസ കുടുംബവുമായി പരിചയത്തിലായി. ആ കുടുംബത്തിലെ മരിയ കോസ ദലീപിനോടൊപ്പം ബര്‍ക്കിലിയിലാണ് പഠിച്ചിരുന്നത് ആ ബന്ധം ഒടുവില്‍ മരിയുമായുള്ള വിവാഹത്തില്‍ അവസാനിച്ചു. അതോടൊപ്പം അവരുടെ അമേരിക്കന്‍ രാഷ്ട്രീയ ജീവിതവും ആരംഭിച്ചു.  വര്‍ഗ്ഗവര്‍ണ്ണ വിവേചനത്തിന്റെ പല തിക്ത അനുഭവങ്ങള്‍ ഉണ്ടായിട്ടും അതൊന്നും ദലീപ് സോന്ദിനെ തന്റ ലക്ഷ്യത്തില്‍ നിന്നും പിന്‍തിരിപ്പിച്ചില്ല. അനേക പരാജയങ്ങള്‍ ഏറ്റു വാങ്ങിയെങ്കിലും, ആയിരത്തി തൊള്ളായിരത്തി അന്‍പത്തിയാറില്‍ ലോകശ്രദ്ധ പിടിച്ചുപറ്റികൊണ്ട് ആദ്യത്തെ ഏഷ്യന്‍അമേരിക്കനായി കോണ്‍ഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 
ആയിരത്തി തൊള്ളായിരത്തി ഇരുപത് തുടങ്ങി വെളുത്ത വര്‍ഗ്ഗക്കാര്‍ക്കും കറുത്തവര്‍ഗ്ഗക്കാര്‍ക്കുമൊഴിച്ച് എഷ്യാക്കാര്‍ക്ക് കുടിയേറ്റം നിഷേധിച്ചുകൊണ്ടുള്ള നിയമങ്ങള്‍ ധൃതഗതിയില്‍ ഉണ്ടായി കൊണ്ടിരുന്നു. ആയിരത്തി തൊള്ളായിരത്തി ഇരുപത്തി നാലിലെ ഇമിഗ്രേഷന്‍ ആക്ട് എഷ്യയില്‍ നിന്നുള്ള കുടിയേറ്റത്തെ നിഷേധിച്ചുകൊണ്ടുള്ളതായിരുന്നു. എന്നാല്‍ ആയിരത്തി തൊള്ളായിരത്തി നാല്പത്തിയാറിലെ ലൂസ്‌സെല്ലര്‍ ബില്ല് ഹാരി ട്രൂമെന്‍ നിയമമാക്കിക്കൊണ്ട്  ഒപ്പ്  വച്ചപ്പോള്‍, അതിന്റെ പിന്നില്‍ ഡോ. ദലീപ് സോന്ദിന്റെ കഠിനമായ പരിശ്രമവും ഉണ്ടായിരുന്നു എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. ഇതനുസരിച്ച ഒരു വര്‍ഷത്തില്‍ നൂറ് ഇന്ത്യക്കാര്‍ക്ക് അമേരിക്കയില്‍ കുടിയേറുവാനുള്ള അവസരം ലഭിച്ചു. അതുപോലെ അമേരിക്കയില്‍ കുടിയേറിയിരുന്ന ഇന്ത്യാക്കാര്‍ അമേരിക്കന്‍ പൗരന്മാരാവാനുള്ള അനുമതിയും നല്‍കി. ഈ നിയമത്തിന്റെ ആനുകുല്യം പ്രയോജനപ്പെടുത്ത ദാലിപ് സോന്ദ് ആയിരത്തി തൊള്ളായിരത്തി നാല്പത്തി ഒന്‍പതില്‍ അമേരിക്കന്‍ പൗരനായി. 
അമേരിക്കന്‍ പൗരത്വം ലഭിച്ച ദാലിപ് ആയിരത്തി തൊള്ളായിരത്തി അന്‍പത്തിയാറില്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഏഷ്യാക്കാരനായി. ആയിരത്തി തൊള്ളായിരത്തി അന്‍പത്തി രണ്ട്, അന്‍പത്തിയാറ്, അറുപത് കാലഘട്ടങ്ങളില്‍ അദ്ദേഹം ഡെമോക്രാറ്റിക്ക് പാര്‍ട്ടിയിലേക്ക് ഡെലിഗേറ്റായി തിരഞ്ഞെടുക്കപ്പെട്ടു. എഷ്യന്‍ അമേരിക്കന്‍ രാഷ്ട്രീയത്തിലെ അധികമാരും പാടിപുകഴ്ത്താത്ത ഈ പ്രഥമ കോണ്‍ഗ്രസ്മാന്‍ ആയിരത്തി തൊള്ളായിരത്തി അന്‍പത്തി ഏഴ് തുടങ്ങി ആയിരത്തി തൊള്ളായിരത്തി അറുപത്തി മൂന്ന് വരെ കാലിഫോര്‍ണിയിലെ ഇരുപത്തി ഒന്‍പതാം ഡിസ്റ്ററിക്കിനെ പ്രതിനിധാനം ചെയ്‌തെങ്കിലും ഏഷ്യന്‍ സമൂഹത്തിന്റെ പ്രതിനിധിയായി കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിക്കുകയും,  ഏഷ്യയില്‍ നിന്നുള്ള  അമേരിക്കന്‍ കുടിയേറ്റത്തിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതില്‍ ഒരു നിര്‍ണ്ണായക പങ്ക് വഹിക്കുകയും ചെയ്തു. 

'ഈ രാജ്യം പുഷ്ടി പ്രാപിച്ചത് പല സ്രോതസ്സുകളില്‍ നിന്ന് പോഷിപ്പിക്കപ്പെട്ടതു കൊണ്ടാണ്. കാരണം അവള്‍ വ്യത്യസ്തരായ ജനങ്ങളാലും, അവരുടെ സംസ്‌കാരങ്ങളാലും, പാരമ്പര്യങ്ങളാലും, പോറ്റിപുലര്‍ത്തപ്പെട്ടതു കൊണ്ടാണ്' (ലിണ്ടന്‍. ബി. ജോണ്‍സണ്‍)

ദലിപ് സിങ്ങ് സൊന്ദ്,  മറന്നുപോയ അമേരിക്കയിലെ ഏഷ്യന്‍ കുടിയേറ്റത്തിന്റെ പിതാവ്                                            (ജി. പുത്തന്‍കുരിശ്)
Join WhatsApp News
Anthappan 2019-07-18 10:01:01
Whatever Dalip singh and others achieved will be destroyed by the racist President if we let it happen. ("എഷ്യാക്കാര്‍ക്ക് കുടിയേറ്റം നിഷേധിച്ചുകൊണ്ടുള്ള നിയമങ്ങള്‍ ധൃതഗതിയില്‍ ഉണ്ടായി കൊണ്ടിരുന്നു. ആയിരത്തി തൊള്ളായിരത്തി ഇരുപത്തി നാലിലെ ഇമിഗ്രേഷന്‍ ആക്ട് എഷ്യയില്‍ നിന്നുള്ള കുടിയേറ്റത്തെ നിഷേധിച്ചുകൊണ്ടുള്ളതായിരുന്നു.") But,what happened to them? Nobody knows.  Hope, Trump will be vanished from the stage pretty soon.  A timely article. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക