Image

രണ്ടര ലക്ഷം രൂപ കൈക്കൂലി നല്‍കിയില്ല; പ്രവാസി വ്യവസായിയുടെ വ്യാപാര സ്ഥാപനത്തിന് സംഭവിച്ചത്

Published on 19 July, 2019
രണ്ടര ലക്ഷം രൂപ കൈക്കൂലി നല്‍കിയില്ല; പ്രവാസി വ്യവസായിയുടെ വ്യാപാര സ്ഥാപനത്തിന് സംഭവിച്ചത്

കൊച്ചി: ഗള്‍ഫിലെ 30 വര്‍ഷം നീണ്ട പ്രവാസ ജീവിതത്തിന് ശേഷം നാട്ടില്‍ വന്ന് നിര്‍മ്മിച്ച കടമുറികള്‍ക്ക് ലൈസന്‍സ് നല്‍കുന്നില്ലെന്ന പരാതിയുമായി പ്രവാസി വ്യവസായി രംഗത്ത്. രണ്ടര ലക്ഷം രൂപ കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതിനാലാണിത്.

രവീന്ദ്രന്‍ നായര്‍ എന്നയാളാണ് പരാതിയുമായി രംഗത്തെത്തിയത്. സിപിഐയും കോണ്‍ഗ്രസും ചേര്‍ന്ന് ഭരിക്കുന്ന കല്ലൂര്‍ക്കാട് പഞ്ചായത്തിനെതിരെയാണ് ആരോപണം. അനുമതി കിട്ടാന്‍ ആന്തൂരില്‍ സാജന്‍ ആത്മഹത്യ ചെയ്തത് പോലെ ജീവനൊടുക്കാന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പറഞ്ഞെന്നും രവീന്ദ്രന്‍ ആരോപിച്ചു.

ഭാര്യയുടെ പേരില്‍ വാങ്ങിയ സ്ഥലത്ത് ആറ് കടമുറികളുള്ള കെട്ടിടം പണിയാന്‍ കല്ലൂര്‍ക്കാട് പഞ്ചായത്തില്‍ അപേക്ഷ നല്‍കി. വില്ലേജ്, കൃഷി ഓഫീസര്‍മാരുടെ റിപ്പോര്‍ട്ട് പരിഗണിച്ച്‌ കെട്ടിടം പണിയാന്‍ പഞ്ചായത്ത് 2015 ല്‍ തന്നെ പെര്‍മിറ്റ് അനുവദിച്ചു. എന്നാല്‍ പണി തുടങ്ങിയതിന് പിന്നാലെ രവീന്ദ്രനെ കാണാന്‍ പഞ്ചായത്ത് ഭരിക്കുന്ന പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കള്‍ എത്തി.കൈക്കൂലി നല്‍കില്ലെന്ന് അറിയിച്ചതോടെ തടസ്സങ്ങളായി.

നിലം ഭൂമിയിലാണ് നിര്‍മ്മാണമെന്ന് കാണിച്ച്‌ പഞ്ചായത്തില്‍ പരാതിയെത്തി. ഇതോടെ പ്രവാസ കാലത്ത് സമ്ബാദിച്ച 25 ലക്ഷവും രണ്ട് ബാങ്കുകളില്‍ നിന്നായി വായ്പ എടുത്ത അരക്കോടിയുമടക്കം 75 ലക്ഷം രൂപ മുടക്കിയ കെട്ടിട നിര്‍മാണം പാതി വഴിയില്‍ നിലച്ചു. ആരോപണം അടിസ്ഥാനരഹിതമാണെന്നും റവന്യൂ വകുപ്പിന്‍റെ അനുമതി ഇല്ലാത്തതാണ് കെട്ടിട നമ്ബര്‍ നല്‍കാത്തതിന് കാരണമെന്നും കല്ലൂര്‍ക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വിശീകരിച്ചു. എന്നാല്‍ റവന്യൂ വകുപ്പ് ഇതുവരെ തടസ്സവാദം ഉന്നയിച്ചിട്ടില്ലെന്ന് രവീന്ദ്രന്‍ നായര്‍ പറയുന്നു.

Join WhatsApp News
josecheripuram 2019-07-19 08:39:10
We,want to invest in Kerala because we love our Land& want spend the rest of our life in Kerala peacefully.But the Local politicians&Govt;Authorities make it very difficult for "Poor Pravasees".They think we get money so easily and why can't they get some of it.Those who live there consider we "Pravaees"are second class Citizens.I urge our so called Leaders,not to bring celebrities here&waste our money&Time.
Sudhir Panikkaveetil 2019-07-19 10:49:16
ഇതൊന്നും ഒരു പുതുമ അല്ല. ജനം ഇങ്ങനെ 
പറഞ്ഞുകൊണ്ടിരിക്കും ഭരണാധികാരികൾ 
അവർക്ക് ഇഷ്ടമുള്ളത് ചെയ്യും. "മാറ്റുവിൻ 
ചട്ടങ്ങളെ" എന്ന് പറഞ്ഞു ആരും ഇറങ്ങുന്നില്ല 
മുതലക്കണ്ണീരും, പത്രലേഖനങ്ങളും 
എഴുതി ജനം സായൂജ്യമടയുന്നു. വീണ്ടും 
ഒരു ഇര പ്രത്യക്ഷപ്പെടുന്നു.  ഭാരതീയർ 
ബ്രിടീഷ് കാരിൽ നിന്നും സ്വാതന്ത്ര്യം നേടി 
ഇനി രാഷ്ട്രീയക്കാരിൽ നിന്നും സ്വാതന്ത്ര്യം 
നേടുക. എന്തിനു അടിമകളായി കഴിയണം. 

വിദ്യാധരൻ 2019-07-19 12:43:30
തരിച്ചു നിന്നുപോയി ഞാനാ വാക്കുകേട്ട് 
'ചെരിപുരമോ?" മറ്റാരേലുമോയെന്നോർത്ത് .
ധീരനെന്നു കരുതി ഞാൻ നിന്നെയെന്നാൽ 
ഭീരുവെപ്പോലുരുവിടുന്നോ കവി  നീ ? 
പറിച്ചു നാട്ടതല്ലേ കേരളത്തിൽനിന്നിങ്ങു പണ്ട് 
തിരിച്ചു പോകാൻ വെമ്പിടുന്നോ നീ ?
തിരികെ വന്നവർ ഉണ്ടിവിടെ അനേകർ 
തിരികെ വന്നില്ലേ മനോഹരൻ തോമസ്സും ?
പുലമ്പിടുന്നു പലതും ട്രംപെന്ന വർഗീയവാദി 
ഉലച്ചിടേണ്ട നിൻ മനസ്സതുകേട്ടു വൃഥാ.
തിരിച്ചു ചെന്നാൽ നിന്നിൽ നിന്ന് പിടിച്ചു 
പറിച്ചു വിവസ്ത്രനാക്കി വിട്ടിടും നാട്ടുകാർ  
പറഞ്ഞിടുന്നില്ല ജനത്തെ പഴി ഞാനൊട്ടുമേ 
അറും തിരുടരവരുടെ നേതാക്കളൊക്കയും.
കട്ട് തിന്നും നേതാക്കളുള്ള നാട്ടിൽ 
കട്ട് തിന്നും ജനമല്ലാതാരു കാണ്മൂ ? 
അവിടെയില്ല നല്ല നേതാക്കൾ ആരുമേ 
അവിടെയുള്ളോർ അധർമ്മമാർഗ്ഗികൾ 
കുത്തിയും വെട്ടിയും കൊല്ലും  പ്രതിയോഗിയെ 
കുത്തി മാന്തി നാടും മുടിച്ചു തേച്ചു കഴുകിടും 
ഒരിക്കൽ അധികാരം കയ്യിലായാലവർ 
ഉറച്ചു നില്ക്കും അതിൽ പലവേലകാട്ടി 
അച്ഛനും മകനും പിന്നെ കൊച്ചുമക്കളും ക-
ടിച്ചു തൂങ്ങി നില്ക്കാൻ നോക്കും  എങ്ങനേലും
കട്ടുതിന്നും ഖജനാവ് കൊള്ള ചെയ്യും 
തട്ടിടും അതിനെ എതിർത്തിടുന്നോരെയും 
എനിക്കും ഉണ്ട് ഗതകാലസുഖസ്മരണകൾ 
മനസ്സിനെ മതിച്ചിടുന്ന മധുര ഓർമ്മകൾ 
അവിടെ ഇല്ല എന്നാൽ നാം വിട്ടു പോന്ന ഗ്രാമം 
കവിത കോറുവാൻ പോരും പ്രകൃതിപോലും 
വരണ്ടുപോയ പുഴകളും കിണറും തൊടികളും 
വരണ്ടപോയ തൊണ്ടയാൽ കരയും വേഴാമ്പലും
നേടുവാനാവില്ല നാം കണ്ട സ്വപ്നം ഒക്കെയും 
നേടിടാമെന്നാൽ ചിലതീ സ്വപ്ന ഭൂവിൽ 
വളർന്നിടട്ടെ നിന്റെ അടുക്കള തോട്ടമൊക്കെയും  
'അളിയന്റെ പടവലങ്ങാ' പോലെ പച്ചക്കറികളും 
മുങ്ങിടട്ടെ മരതക കാന്തിയാൽ അവിടേമൊക്കെ 
തിങ്ങിടട്ടെ നിൻ ഹൃത്തടം ആമോദമാൽ
തിരികെ വരികില്ല നീ വിട്ടുപോന്ന  കേരളം 
തിരിച്ചു പോകിൽ കിട്ടിടുന്നതോ നിരാശമാത്രം 
കുറിച്ചതാണ് ഞാനും  നിരാശയാൽ ഇത്രയും 
മരിച്ചിടുന്നെന്റെ   കേരളത്തെ ഓർത്തമാത്ര 
  
josecheripuram 2019-07-19 14:01:49
I wrote we,as a classification of " Malayalee Pravasi".It does't mean that I want to Go back&invest.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക