Image

യൂത്ത്‌ കോണ്‍ഗ്രസ്‌ സെക്രട്ടേറിയറ്റ്‌ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം, പൊലീസ്‌ ജലപീരങ്കി പ്രയോഗിച്ചു

Published on 22 July, 2019
യൂത്ത്‌ കോണ്‍ഗ്രസ്‌ സെക്രട്ടേറിയറ്റ്‌ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം, പൊലീസ്‌ ജലപീരങ്കി പ്രയോഗിച്ചു


തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ്‌ സമരത്തില്‍ കെ.എസ്‌.യുവിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

 സമരക്കാര്‍ക്ക്‌ നേരെ പൊലീസ്‌ ടിയര്‍ഗ്യാസും, ലാത്തിച്ചാര്‍ജും, ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസിന്‌ നേരെ സമരക്കാര്‍ കല്ലും കുപ്പികളും എറിഞ്ഞിരുന്നു. സംഘര്‍ഷത്തില്‍ സി.ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്ക്‌ പരിക്കേറ്റു. പ്രവര്‍ത്തകര്‍ എം.ജി റോഡ്‌ ഉപരോധിക്കുകയാണ്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക