Image

വെടിയേറ്റ് മരിച്ച തൃശൂര്‍ സ്വദേശി നീല്‍ പുരുഷു കുമാറിന്റെ ഫ്യൂണറല്‍ സര്‍വീസ് ഞായറാഴ്ച്ച അലബാമയില്‍

പി.പി. ചെറിയാന്‍ Published on 28 July, 2019
വെടിയേറ്റ് മരിച്ച തൃശൂര്‍ സ്വദേശി നീല്‍ പുരുഷു കുമാറിന്റെ ഫ്യൂണറല്‍ സര്‍വീസ്  ഞായറാഴ്ച്ച  അലബാമയില്‍
അലബാമ:  അലബാമയില്‍  വെടിയേറ്റ് മരിച്ച തൃശൂര്‍ സ്വദേശി നീല്‍ പുരുഷു കുമാറിന്റെ ഫ്യൂണറല്‍ സര്‍വീസ് ട്രോയ് ഡില്ലാര്‍ഡ് ഫ്യൂണറല്‍ ഹോം ചാപ്പലില്‍  ജൂലൈ 28   ഞായറാഴ്ച്ച വൈകീട്ടു 3 :30 നു നടക്കും.

ട്രോയ് വാഴ്‌സിറ്റിയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയും ഷാര്‍ജയില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അംഗവും  . ഷാര്‍ജയില്‍ ഇംപ്രിന്‍റ് എമിറേറ്റ്‌സ് പബ്ലിഷ് കന്പനി നടത്തുന്ന തൃശൂര്‍ സ്വദേശി പുരുഷ് കുമാറിന്‍റെയും സീമയുടെയും മകന്‍ നീല്‍ പുരുഷ് കുമാര്‍ (30 ) ആണ് ബ്രന്‍ഡിഡ്ജില്‍ ബുധനാഴ്ച കൊല്ലപ്പെട്ടത്.
 
കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.കോളജ് അടച്ചിരിക്കുന്ന സമയമായിരുന്നതിനാല്‍ പാര്‍ട്ട് ടൈമായി ജോലി ചെയ്തുവരികയായിരുന്ന ഗ്യാസ് സ്റ്റേഷനില്‍  കട തുറന്നയുടന്‍ എത്തിയ അക്രമി നീലിനു നേര്‍ക്കു തോക്കു ചൂണ്ടി കൗണ്ടറില്‍നിന്നു പണം കവര്‍ന്നശേഷം വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയുടെ ചിത്രങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ പൂര്‍വവിദ്യാര്‍ഥിയാണ്. തൃശൂര്‍ ഗുരുകുലത്തില്‍നിന്നു പ്ലസ് ടു കഴിഞ്ഞ് തഞ്ചാവൂരില്‍നിന്ന് എന്‍ജിനിയറിംഗ് പൂര്‍ത്തിയാക്കി. പിതാവിന്‍റെ ബിസിനസില്‍ സഹായിയായ കൂടിയശേഷം ഒരു വര്‍ഷം മുന്‍പാണ് ഉപരിപഠനത്തിന് അമേരിക്കയില്‍ എത്തിയത് .. അവിവാഹിതനാണ്. സഹോദരിമാരായ നിമയും നിതാഷയും അമേരിക്കയിലുണ്ട്.

വിവരമറിഞ്ഞ് മാതാപിതാക്കള്‍ അമേരിക്കയിലെത്തി.  പ്രതിയെ കണ്ടെത്തുന്നതിനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല . സംഭവത്തെ കുറിച് വിവരം നല്‍കുന്നവര്‍ക്ക് 4000 ഡോളര്‍ പ്രതിഫലം ട്രോയ് പോലീസ് ചീഫ് പ്രഖാപിച്ചിട്ടുണ്ട്.
 
വെടിയേറ്റ് മരിച്ച തൃശൂര്‍ സ്വദേശി നീല്‍ പുരുഷു കുമാറിന്റെ ഫ്യൂണറല്‍ സര്‍വീസ്  ഞായറാഴ്ച്ച  അലബാമയില്‍
വെടിയേറ്റ് മരിച്ച തൃശൂര്‍ സ്വദേശി നീല്‍ പുരുഷു കുമാറിന്റെ ഫ്യൂണറല്‍ സര്‍വീസ്  ഞായറാഴ്ച്ച  അലബാമയില്‍
വെടിയേറ്റ് മരിച്ച തൃശൂര്‍ സ്വദേശി നീല്‍ പുരുഷു കുമാറിന്റെ ഫ്യൂണറല്‍ സര്‍വീസ്  ഞായറാഴ്ച്ച  അലബാമയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക