Image

കല കുവൈറ്റ് പ്രതിഷേധ കൂട്ടായ്മ ഓഗസ്റ്റ് 2 ന്

Published on 31 July, 2019
കല കുവൈറ്റ് പ്രതിഷേധ കൂട്ടായ്മ ഓഗസ്റ്റ് 2 ന്

കുവൈത്ത് സിറ്റി: വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതങ്ങള്‍ക്കെതിരെയും പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരായ സംഘ പരിവാര്‍ ഭീഷണിക്കെതിരെയും കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു. 

ഓഗസ്റ്റ് 2ന് വൈകുന്നേരം 6 ന് അബാസിയ കല സെന്ററിലാണ് കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്. കുവൈത്ത് പ്രവാസി സമൂഹത്തിലെ പ്രമുഖ സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുക്കും. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കല കുവൈറ്റ് ഭാരവാഹികള്‍ അറിയിച്ചു. 

വിവരങ്ങള്‍ക്ക്: 97910261 (അബാസിയ), 508555101 (സാല്‍മിയ), 97683397 (അബു ഹലീഫ), 67059835 (ഫഹാഹീല്‍).

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക