Image

ഒരാഴ്ചക്കുള്ളില്‍ നാല് ബാങ്കുകള്‍ കവര്‍ച്ച ചെയ്ത് രക്ഷപ്പെട്ട പിങ്ക് ലേഡി അറസ്റ്റില്‍

പി പി ചെറിയാന്‍ Published on 01 August, 2019
ഒരാഴ്ചക്കുള്ളില്‍ നാല് ബാങ്കുകള്‍ കവര്‍ച്ച ചെയ്ത് രക്ഷപ്പെട്ട പിങ്ക് ലേഡി അറസ്റ്റില്‍
നോര്‍ത്ത് കരോളിന: ഓരാഴ്ചക്കുള്ളില്‍ നാല് ബാങ്കുകള്‍ കവര്‍ച്ച ചെയ്തു. പോലീസിന് തലവേദന സൃഷ്ടിച്ച് രക്ഷപ്പെട്ട 'പിങ്ക് ലേഡി' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സിര്‍സി ബയേസ് എന്ന മുപ്പത്തിയഞ്ചുക്കാരിയെ പോലീസ് പിടികൂടി. ഇവരുടെ സഹായിയായിരുന്ന അലക്‌സീസ് മൊറാലസിനേയും (38) ഇവരോടൊപ്പം അറസ്റ്റ് ചെയ്തു.

പെന്‍സില്‍വാനിയ മുതല്‍ സെലവയര്‍ (നോര്‍ത്ത് കരോളിന) വരെ 665 മൈല്‍ ദൂരത്തിലുള്ള നാല് ബാങ്കുകളാണ് ഇവര്‍ കവര്‍ച്ച ചെയ്തത്. അവസാനമായി ജൂലായ് 27ന് ഹാംലറ്റിലുള്ള ബാങ്കിലായിരുന്നു ഇവരുടെ അവസാന കവര്‍ച്ച. ഇവിടെ നിന്നും രക്ഷപ്പെട്ട ഇവരെ 100 മൈല്‍ അകലെയുള്ള ഷാര്‍ലെറ്റ് സ്പീഡ്‌വെ ഇന്‍ ആന്‍ ഔട്ട് സ്യൂട്ടില്‍ വെച്ചായിരുന്നു ഞായറാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തത്.

നാല് മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ച ഇവരെ നോര്‍ത്ത് കരോളിനയില പിറ്റ് കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററില്‍ അടച്ചു.

ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് എഫ് ബി ഐ 10000 ഡോളറിന്റെ അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നു.

സുരക്ഷാ സംവിധാനമുള്ള ബാങ്കുകളില്‍ നിന്നും ആവശ്യമായ തുകക്കുള്ള കുറിപ്പുകള്‍ ക്ലാര്‍ക്കിന് കൈമാറിയാണ് ഇവര്‍ കവര്‍ച്ച നടത്തിയിരുന്നത്. ക്യാമറകളില്‍ ഇവരുടെ ദൃശ്യം പകര്‍ന്നിരുന്നുവെങ്കിലും കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. കവര്‍ച്ചയ്‌ക്കെത്തുമ്പോള്‍ ഇവരുടെ കൈവശം എപ്പോഴും ഒരു പിങ്ക് ബാഗ് കരുതിയിരുന്നതുകൊണ്ടാണ് പിങ്ക് ലേഡി എന്ന് പോലീസ് വിശേഷിപ്പിച്ചത്.
ഒരാഴ്ചക്കുള്ളില്‍ നാല് ബാങ്കുകള്‍ കവര്‍ച്ച ചെയ്ത് രക്ഷപ്പെട്ട പിങ്ക് ലേഡി അറസ്റ്റില്‍
ഒരാഴ്ചക്കുള്ളില്‍ നാല് ബാങ്കുകള്‍ കവര്‍ച്ച ചെയ്ത് രക്ഷപ്പെട്ട പിങ്ക് ലേഡി അറസ്റ്റില്‍
ഒരാഴ്ചക്കുള്ളില്‍ നാല് ബാങ്കുകള്‍ കവര്‍ച്ച ചെയ്ത് രക്ഷപ്പെട്ട പിങ്ക് ലേഡി അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക