ഫ്ളോറിഡ: ഐപിസി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന് വാര്‍ഷിക സമ്മേളനം സെപ്റ്റബര്‍ 13 വെള്ളി മുതല്‍ 15 ഞായര്‍ വരെ അറ്റ്ലാന്റാ ലോറന്‍സ് വില്‍ പ്രെയ്സ് കമ്മ്യൂണിറ്റി ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടും. റീജിയന് പ്രസിഡന്റ് പാസ്റ്റര്‍ ഡോ. ജോയി ഏബ്രഹാം ഉത്ഘാടനം നിര്‍വ്വഹിക്കും. പാസ്റ്റര്‍ ഡോ. എബി പീറ്റര്‍ മുഖ്യ പ്രഭാഷണം നടത്തും.
അറ്റ്ലാന്റാ ഐ.പി.സി ആതിഥ്യം വഹിക്കുന്ന കണ്‍വന്‍ഷനില്‍ സെമിനാര്‍, വി.ബി.എസ്, മിഷന് ചലഞ്ച്, യുവജന സമ്മേളനം, സഹോദരി സമ്മേളനം, ഉണര്‍വ്വ് യോഗം, സംയുക്ത ആരാധന തുടങ്ങിയവ ഉണ്ടായിരിക്കും. വിവിധ വിഷയങ്ങളെ ആസ്പദമാക്കി അതിഥി പ്രാസംഗികര്‍ ക്ലാസുകള്‍ എടുക്കും. റീജിയന് മ്യൂസിക് ക്വയര്‍ പ്രെയ്സ് ആന്റ് വര്‍ഷിപ്പ് ശുശ്രൂഷകള്‍ നടത്തും.
പാസ്റ്റര്‍ ഡോ. ജോയി ഏബ്രഹാം (പ്രസിഡന്റ്), പാസ്റ്റര്‍ പോത്തന് ചാക്കോ (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ ബെന്‍ ജോണ്‍ (സെക്രട്ടറി), ബ്രദര്‍ രാജന് ആര്യപ്പള്ളില്‍ (ജോ. സെക്രട്ടറി), ബ്രദര്‍ അലക്സാണ്ടര്‍ ജോര്‍ജ് (ട്രഷറാര്‍) എന്നിവരാണ് റീജീയന്‍ ഭാരവാ ഹികള്‍. ഫ്ളോറിഡ, ജോര്‍ജ്ജിയ, ടെന്നസി, സൗത്ത് കരോളിന, തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള ഐ.പി.സി സഭകളും ശുശ്രൂഷകന്മാരുമാണ് റീജിയനിലുള്ളത്.