Image

ചിരിക്കാന്‍ മാത്രമായി ഒരു കളി; മാര്‍ഗ്ഗംകളിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 06 August, 2019
ചിരിക്കാന്‍ മാത്രമായി ഒരു കളി; മാര്‍ഗ്ഗംകളിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ശ്രീജിത്ത് വിജയന്‍ ഒരുക്കുന്ന ചിത്രം 'മാര്‍ഗ്ഗംകളി'യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഓഗസ്റ്റ് 2ന് പുറത്തിറങ്ങിയ ചിത്രം മികച്ച അഭിപ്രായത്തോട് മുന്നേറിക്കൊണ്ടിരിക്കുകയാണ്.


ചിത്രത്തില്‍ ബിബിന്‍ ജോര്‍ജാണ് നായകന്‍. നമിത പ്രമോദ്, സൗമ്യ, 96 ഫെയിം ഗൗരി കിഷന്‍ എന്നിവര്‍ നായികമാരായി എത്തുന്നു. തികച്ചും കോമഡി എന്റെര്‍റ്റൈനെര്‍ ആയ ചിത്രം ലിസ്റ്റിന്‍ സ്റ്റീഫനും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.


ചിത്രത്തിന്റെ പേര് പോലെ തന്നെ ഒരു മാര്‍ഗവും കിട്ടാതെ വരുമ്ബോള്‍ ബിബിനും കൂട്ടരും കളിക്കുന്ന മാര്‍ഗ്ഗംകളിയും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും രസകരമായി പറയുന്ന ഒരു കൊച്ചു ചിത്രമാണ് മാര്‍ഗംകളി. ബിബിന്‍ ജോര്‍ജിന് പുറമെ ബൈജു സന്തോഷ്, ഹരീഷ് കണാരന്‍, ധര്‍മജന്‍, സിദിഖ്, ശാന്തി കൃഷ്ണ, സുരഭി സന്തോഷ്, ബിനു തൃക്കാക്കര എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക