മസ്കറ്റ്: മസ്കറ്റ് ഓതറ കള്‍ചറല്‍ & വെല്‍ഫയര്‍ സൊസൈറ്റിയുടെ മസ്കറ്റിലുള്ള ഓതറ പ്രവാസി അസോസിയേഷന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചു ഓഗസ്റ്റ് 23 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 'ദൃശ്യ സന്ധ്യ 2019 ' മെഗാ പരിപാടിയായി സംഘടിപ്പിക്കുന്നു.
മസ്ക്കറ്റ് റൂവിയിലെ അല്‍ഫലാജ് ഹോട്ടല്‍ ദി ഗ്രാന്‍ഡ് ഹാളില്‍ വച്ചാണ് പരിപാടി നടത്തപ്പെടുക. മുഖ്യാതിഥികളായി ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി പി. കണ്ണന് നായര്‍, മലയാള സിനിമ സംവിധായകന് ബ്ലസി., മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ കെ ടി ചാക്കോ (കേരള പോലീസ് സൂപ്രണ്ട്) , ഡോ. ബേബി സാം (ചെയര്മാന്, ബോര്‍ഡ് ഓഫ് ഡയറക്റ്റര്‍ ഇന്ത്യന്‍ സ്കൂള്‍ മസ്കറ്റ്) എന്നിവര്‍ പങ്കെടുക്കും.
പിന്നണി ഗായകന് ജോബി ജോണ്‍, റിതികാ , യാഹിയ കാലിക്കറ്റ്, കലാഭവന്‍ സുധി , കോമഡി ഉത്സവം ഫെയിം വിനീഷ് കാരക്കാട്. ഒമാനിലെ ഏറ്റവും പ്രശസ്തമായ ഡാന്‍സ് അക്കാദമിയിലുള്ള ഡാന്‍സ് പാട്ടും, കോമഡിയും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 99520668 , 97784627
റിപ്പോര്‍ട്ട്: ബിജു ജേക്കബ്