മ്യൂണിക്: ജര്‍മനിയുടെ തെക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ ബവേറിയായുടെ ഭരണ സിരാകേന്ദ്രമായ മ്യൂണിക്കില്‍ നിന്നും ദക്ഷിണേന്ത്യയിലെ ഐടി ഹബായ ബംഗളുരുവിലേയ്ക്ക് ജര്‍മന്‍ വിമാന കന്പനിയായ ലുഫ്ത്താന്‍സ സര്‍വീസ് ആരംഭിക്കുന്നു.
ബംഗളുരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 2020 മാര്‍ച്ച് 31 മുതലാണ് സര്‍വീസ്. ആഴ്ചയില്‍ അഞ്ചുദിവസമാണ് സര്‍വീസാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ് നടത്തുക എന്ന് ലുഫ്ത്താന്‍സ ഗ്രൂപ്പ് സീനിയര്‍ ഡയറക്ടര്‍ സെയില്‍സ് സൗത്ത് ഏഷ്യ ജോര്‍ജ് എട്ടിയില്‍ പറഞ്ഞു.
കേരളം, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ യാത്രക്കാരെ ലക്ഷ്യമാക്കി എ 350/900 ടൈപ്പ് വിമാനങ്ങളാണ് സര്‍വീസ് നടത്തുക. ബിസിബസ് ക്ളാസില്‍ 48 സീറ്റും പ്രീമിയം ഇക്കോണമി ക്ളാസില്‍ 21 സീറ്റും ഇക്കോണമി ക്ളാസില്‍ 224 സീറ്റുമാണുള്ളത്.
നിലവില്‍ യൂറോപ്പിലെ ഏറ്റവും വലിയ ഹബായ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ബംഗളുവിലേയ്ക്ക് ലുഫ്ത്താന്‍സാ പ്രതിദിന സര്‍വീസ് നടത്തുന്നുണ്ട്.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍