Image

അടയാളങ്ങള്‍(കവിത: രമ പ്രസന്ന പിഷാരടി)

രമ പ്രസന്ന പിഷാരടി Published on 17 August, 2019
അടയാളങ്ങള്‍(കവിത: രമ പ്രസന്ന പിഷാരടി)
ബാല്യമുണ്ടൊരു

സ്വപ്നത്തിലായ്

തുമ്പപ്പൂവു തേടി

നടന്നുപോകുന്നുണ്ട്

ഓര്‍മ്മകള്‍ വര്‍ഷ

കാലപ്രളയമായ്

നേര്‍വഴി മറന്നോടി

വരുന്നുണ്ട്

ആമ്പലിന്‍ പൂക്കള്‍

കൈയിലുണ്ടാവഴി

ശ്രാവണം കുട

നീര്‍ത്തിനില്‍ക്കുന്നുണ്ട്

ആല്‍ത്തറയിലിരുന്ന് ഗ്രാമം

ജലം തീര്‍ത്ത ദു:ഖം

കുടിച്ചങ്ങിരിപ്പുണ്ട്

കാലമോരോയില

യ്ക്കുള്ളിലും പെയ്ത

നീലവന്യമുകില്‍

കണ്ടിരിപ്പുണ്ട്

ചുറ്റിനില്‍ക്കും മതിലില്‍

ജലത്തിന്റെ സ്പര്‍ശമുണ്ട്

പുഴവരുന്നുണ്ടെന്ന്

ഇത്രകാലം മറന്നു

പോയെങ്കിലും

പശ്ചിമാര്‍ദ്രിദിയിലിന്നും

ഉണങ്ങാത്ത നിത്യ

നോവുകള്‍ ബാക്കി

നില്‍ക്കുന്നെന്ന്

ഈവഴികടന്നോടി

പ്പിടഞ്ഞൊരു മാമലകള്‍

പറഞ്ഞുപോകുന്നുണ്ട്

ചെങ്കദളിയും, ചന്ദ്ര

നദിയുടെ സന്ധ്യയും

കടന്നെത്തിയ ഭൂമിയില്‍

ചിങ്ങമാസം മിഴി

നീര്‍ക്കണം തുടച്ചിന്നു

വന്നു പ്രതീക്ഷയേകുന്നുണ്ട്

ജാലകം തുറന്നെത്തുന്ന

സൂര്യനെ പൂവുകള്‍
മിഴിയ്ക്കുള്ളിലേറ്റുന്നുണ്ട്.

അടയാളങ്ങള്‍(കവിത: രമ പ്രസന്ന പിഷാരടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക