Image

സൈക്കിളും ബൈക്കും കൂട്ടിയിടിച്ചു; കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കവെ ബൈക്ക് യാത്രികന്‍ മരിച്ചു

Published on 19 August, 2019
സൈക്കിളും ബൈക്കും കൂട്ടിയിടിച്ചു; കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കവെ ബൈക്ക് യാത്രികന്‍ മരിച്ചു
എടപ്പാള്‍:  ബൈക്ക് സൈക്കിളിലിടിച്ച് മണ്ണാര്‍ക്കാട് കണ്ടമംഗലം സ്വദേശി മരിച്ചു. കണ്ടമംഗലം പള്ളത്ത് അലിയുടെ മകന്‍ നിഷാദ് (25)ആണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകുന്നേരത്തോടെയായിരുന്നു അപകടം. സൈക്കിളില്‍ എതിരെ വന്ന കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവേ ബൈക്ക് അരിക് ചാലിലേക്ക്  മറിയുകയായിരുന്നു. നിഷാദിനൊപ്പം സഞ്ചരിച്ചിരുന്ന മറ്റൊരു യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

രണ്ട് ദിവസം മുന്‍പ് വിദേശത്തു നിന്നും അവധിക്ക് നാട്ടില്‍ വന്നതായിരുന്നു നിഷാദ്. ഗള്‍ഫിലുള്ള സുഹൃത്തിന്റെ സാധനങ്ങള്‍ പൊന്നാനിയില്‍ ഉള്ള വീട്ടിലേക്ക് എത്തിക്കാന്‍ വേണ്ടി പോകുന്നതിനിടെയായിരുന്നു അപകടം.  ഉമ്മ: ആമിന. സഹോദരങ്ങള്‍: നുസൈമ, ആഷിഫ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക