Image

മഴപ്പേടി (കവിത: ശങ്കര്‍ ഒറ്റപ്പാലം)

Published on 20 August, 2019
മഴപ്പേടി (കവിത: ശങ്കര്‍ ഒറ്റപ്പാലം)
കാലം കാത്തിരുന്നു മഴക്കാലസ്വപ്നങ്ങളില്‍
മനസ്സില്‍ കുളിര്‍ കോരിയെറിയുന്ന മഴത്തുള്ളികള്‍.                               
ദിവാസ്വപ്ന മേഘങ്ങള്‍ കനം വച്ചു വലുതായ്
കൂരിരുട്ടിന്‍ കൊടും കാര്‍ മേഘങ്ങളായി-
ഇരുളും പരത്തി കനത്തു പോയ് വാനില്‍
പെയ്തിറങ്ങി പിന്നെ പേമാരിയായ്!

പ്രളയത്തില്‍ മുങ്ങി, തോടും പുഴകളും..
ദുരിതകയങ്ങളായ് നാടും, നഗരവും..
എമ്പാടും നെട്ടോട്ടമോടുന്നു മാനവരും..
വെള്ളത്തിലാണ്ട നെല്‍ പാടങ്ങളില്‍ -
വഴിതെറ്റി ഒഴുകുന്നു ഉരഗങ്ങളും !

കരകാര്‍ന്ന് തിന്നുകൊണ്ടൊഴുകുന്നു തോടുകള്‍
ഉരുള്‍പൊട്ടി ഒഴുകുന്നു കുന്നും, മലകളും
അപ്രത്യക്ഷമാകുന്നു വീടും, ജനങ്ങളും
സ്വന്തവും, ബന്ധവും എങ്ങോ മറയുന്നു.

നിര്‍ത്തുന്നു ഞാന്‍ മഴേ.. എന്‍ ദിവാസ്വപ്നങ്ങള്‍
നിന്‍ പേരതോര്‍ക്കുമ്പോള്‍ പേടിയാകുന്നിപ്പോള്‍ !
Join WhatsApp News
Sudhir Panikkaveetil 2019-08-20 15:10:10
മഴയുടെ സംഗീതം കേട്ട് ഉറങ്ങാൻ  കിടക്കുകയും 
സ്വപ്‌നങ്ങൾ നെയ്യുകയും ചെയ്തിരുന്ന ഒരു കാലം 
കവി ഓർമിക്കുമ്പോൾ ഇപ്പോൾ അത് ദുരന്തമാകുന്നത് 
തിരിച്ചറിയുന്നു. മഴയെ കവി പേടിക്കുന്നു.
കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ 
കവി മനസ്സുകൾ ഉത്കണ്ഠാകുലരാകുന്നു. A simple
narrative poem.
വേശ്യയുടെ മടിയില്‍ കിടക്കുന്ന ..... 2019-08-20 19:31:49
 മഴയുടെ മാറില്‍ കണ്ണുകള്‍ അടച്ചുപൂട്ടി  അവളുടെ പാവാട ചുരുട്ടി  മാറ്റി 
ഹാ ! കെട്ടി പിടിച്ചു ഉറങ്ങുന്ന രതി രസ രാവുകള്‍ .....
padmanabhan 2019-08-20 23:56:38
It is a sweet n eye opening kavitha😁😁
chakrapani A 2019-08-21 03:48:16
Very good poem
K P A Sundher 2019-08-21 08:03:23
Dear Sunder ji, Really a nice thought being drawn in to a wonderful kavitha .Best wishes!
Latheef Pandi kasala 2019-08-21 10:35:12
തികച്ചും മനസ്സിന്റെ അടിത്തട്ടിൽ നിന്നും പൊങ്ങി വരുന്ന സന്തോഷത്തിന്റെയും ഭയപ്പാടിന്റെയും ഒരു സംഗമം ഈ "മഴ"യിലൂടെ അനുഭവിക്കുന്നു ശങ്കർ ജീ...
Abdul shukkoor 2019-08-21 11:52:55
Very good poem
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക