Image

എം.സി.വൈ.എം രൂപതാ പ്രസിഡന്റിനു സ്വീകരണം നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 27 August, 2019
എം.സി.വൈ.എം രൂപതാ പ്രസിഡന്റിനു സ്വീകരണം നല്‍കി
കാല്‍ഗറി: മലങ്കര കാത്തലിക് നോര്‍ത്ത് അമേരിക്കന്‍ രൂപത (സെന്റ് മേരി, ക്യൂന്‍ ഓഫ് പീസ് സീറോ മലങ്കര കാത്തലിക് എപ്പാര്‍ക്കി), എം.സി.വൈ.എം പ്രസിഡന്റ് ക്രിസ്റ്റഫര്‍ തോമസിനു കാല്‍ഗറി സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷന്‍ എം.സി.വൈ.എം യൂണീറ്റ് സ്വീകരണം നല്‍കി.

കാല്‍ഗറി സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ചില്‍ ചേര്‍ന്ന യോഗത്തില്‍ ഇടവക വികാരി ഫാ. ജോര്‍ജ് മഠത്തിക്കുന്നില്‍ അധ്യക്ഷത വഹിച്ചു. യൂണീറ്റ് പ്രസിഡന്റ് ഹര്‍ഷ തോമസ്, വൈസ് പ്രസിഡന്റ് രൂപേഷ് മുളയ്ക്കല്‍, സെക്രട്ടറി ബിനു തോമസ്, മുന്‍ പ്രസിഡന്റ് ടിജു ജോസഫ്, ട്രഷറര്‍ എഡിസണ്‍, സായൂജ് സ്റ്റീഫന്‍, ആനിമേറ്റര്‍ ജോസഫ് ജോണ്‍ എന്നിവര്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള കാര്യപരിപാടികളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക