Image

ഫ്ളവേഴ്സ് മാർക്കറ്റിംഗ് മേധാവി ആന്റോ പുത്തിരി (53) അന്തരിച്ചു

Published on 28 August, 2019
ഫ്ളവേഴ്സ് മാർക്കറ്റിംഗ് മേധാവി ആന്റോ പുത്തിരി (53) അന്തരിച്ചു
ഫ്ളവേഴ്സ് മാർക്കറ്റിംഗ് മേധാവി ആന്റോ പുത്തിരി (53) അന്തരിച്ചു. ഹൃദയാഘാതം മൂലം കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. 

ഫ്ളവേഴ്സ് ടിവിയുടെയും ട്വൻറി ഫോർ ന്യൂസ് ചാനലിന്റെയും എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റായിരുന്ന ആന്റോ പുത്തിരി മുപ്പത് വർഷത്തിലധികമായി പത്ര, ടെലിവിഷൻ മാർക്കറ്റിംഗ് രംഗത്ത് സജീവമായിരുന്നു. തൃശൂർ വേലൂർ സ്വദേശിയായ ആന്റോ പുത്തിരി ഈ നാട് ദിനപത്രത്തിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 

പിന്നീട് മാതൃഭൂമി ദിനപത്രം, ഏഷ്യാനെറ്റ് എന്നിവിടങ്ങളിലും ജോലി ചെയ്തു. ഏഷ്യാനെറ്റിൽ ഇരുപത് വർഷത്തിലധികം വൈസ് പ്രസിഡൻറായി മുംബെ കേന്ദ്രമാക്കി പ്രവർത്തിച്ചു. 5 വർഷമായി ഫ്ളവേഴ്സിന്റെ മാർക്കറ്റിംഗ് മേധാവിയായിരുന്നു. 

ഔദ്യോഗിക കാര്യത്തിനായി മുംബെയിൽ നിന്ന് കൊച്ചിയിൽ എത്തിയതായിരുന്നു. തൃശൂർ വേലൂർ പുത്തിരി ഡൊമിനികിന്റേയും ആ നിയുടെയും മകൻ. ഭാര്യ ബീന, മകൾ: നയന റോസ്. 

സംസ്ക്കാരം നാളെ (29/09/2019) 10 മണിക്ക് വേലൂർ കുട്ടംകുളം സെന്റ് ജോൺ ഇവാഞ്ജലിസ്റ്റ് പള്ളിയിൽ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക