Image

വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് പള്ളിയില്‍ ദൈവ മാതാവിന്‍റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും

വർഗീസ് പ്ളാമ്മുട്ടിൽ Published on 28 August, 2019
വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ്   പള്ളിയില്‍  ദൈവ മാതാവിന്‍റെ  ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും
 ന്യൂയോര്‍ക്ക്: വൈറ്റ്പ്ലെയിന്‍സ് സെന്‍റ്മേരീസ് മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളിയില്‍ (99 Park Ave, White Plains, New York.) ആണ്ടുതോറും നടത്തിവരാറുള്ള വിശുദ്ധ ദൈവമാതാവിന്‍റെ  ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും  2019 ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 7ാം തീയതി വരെ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. അനുഗൃഹീത കണ്‍വെന്‍ഷന്‍ പ്രാസംഗികനായ റവ. ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസാണ് എട്ടുനോമ്പാചരണത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ ധ്യാന പ്രസംഗം നടത്തുന്നത്. 

കാര്യപരിപാടി
ഓഗസ്റ്റ് 31 ശനി: രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 9.45 ന് വിശുദ്ധ കുര്‍ബ്ബാന, വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക് ധ്യാന പ്രസംഗം: റവ. ഫാ. പൗലോസ് റ്റി. പീറ്റര്‍

സെപ്റ്റംബര്‍ 1 ഞായര്‍: രാവിലെ  9 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 9.45 ന് വിശുദ്ധ കുര്‍ബ്ബാന, വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക് ധ്യാന പ്രസംഗം: റവ. ഫാ. ‍ഡോ. വര്‍ഗീസ് വര്‍ഗീസ്.

സെപ്റ്റംബര്‍ 2 തിങ്കള്‍: രാവിലെ  9 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 9.45 ന് വിശുദ്ധ കുര്‍ബ്ബാന, വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക് ധ്യാന പ്രസംഗം: റവ. ഫാ. ‍ഡോ. വര്‍ഗീസ് വര്‍ഗീസ്.

സെപ്റ്റംബര്‍ 3 ചൊവ്വാഴ്ച മുതല്‍ സെപറ്റംബര്‍ 5 വ്യാഴാഴ്ച വരെ എല്ലാദിവസവും രാവിലെ 5 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 5.30 ന് വിശുദ്ധ കുര്‍ബ്ബാന, വൈകുന്നേരം 6 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥന, 7 മണിക്ക് ധ്യാന പ്രസംഗം റവ. ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ്.

സെപ്റ്റംബര്‍ 6 വെള്ളിയാഴ്ച  രാവിലെ 5 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 5.30 ന് വിശുദ്ധ കുര്‍ബ്ബാന, വൈകുന്നേരം 4 മണിക്ക് റവ. ഫാ. ഡോ. വര്‍ഗീസ് നയിക്കുന്ന റിട്രീറ്റ്, വൈകുന്നേരം 6 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥന, 7 മണിക്ക് ധ്യാന പ്രസംഗം റവ. ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ്..


പെരുന്നാള്‍ ദിനമായ സെപ്റ്റംബര്‍ 7ാം  തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരം, 9.45 ന് ഇടവക മെത്രാപ്പോലീത്താ അഭി. സഖറിയാ മാര്‍ നിക്കൊളോവോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, 12 മണിക്ക് റാസ, 1 മണിക്ക് സമാപന പ്രാര്‍ത്ഥനയും ആശീര്‍വാദവും, 1.30 ന് സ്നേഹവിരുന്ന്. 

എട്ടുനോമ്പാചരണത്തിലും  വചനശുശ്രൂഷകളിലും  ദൈവമാതാവിന്‍റെ  ജനനപ്പെരുന്നാളിലും   ഭക്തിപൂര്‍വം സംബന്ധിച്ച്  വി. മാതാവിന്‍െറ മദ്ധ്യസ്ഥതയില്‍ അഭയം പ്രാപിക്കുവാനും അനുഗ്രഹം പ്രാപിക്കുവാനും,    ആത്മ ശരീര മനസ്സുകള്‍  പുതുക്കുവാനും     എല്ലാ വിശ്വാസികളെയും ക്രിസ്തുയേശുവിന്‍റെ  ധന്യ നാമത്തില്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുുന്നുവെന്ന്  വികാരി റവ. ഫാ. പൗലൂസ് റ്റി. പീറ്റര്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്,
റവ. ഫാ. പൗലൂസ് പീറ്റര്‍, വികാരി (516) 456-6494 മെറിന്‍ എബി, സെക്രട്ടറി 914- 441- 6610,  തമ്പി തലപ്പിള്ളില്‍ , ട്രഷറര്‍ 516- 551-9868
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക