Image

ഇത് അഭിമാന നിമിഷം; വെനീസ് അന്താരാഷ്ട്ര ചലതിത്രോത്സവത്തില്‍ ചോല പ്രദര്‍ശിപ്പിച്ചു

Published on 03 September, 2019
ഇത് അഭിമാന നിമിഷം; വെനീസ് അന്താരാഷ്ട്ര ചലതിത്രോത്സവത്തില്‍ ചോല പ്രദര്‍ശിപ്പിച്ചു

സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ചോല പ്രശസ്തമായ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചു. റെഡ് കാര്‍പ്പറ്റ് വേള്‍ഡ് പ്രീമിയര്‍ വിഭാഗത്തിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്. സനല്‍ കുമാര്‍ ശശിധരന്‍, ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍, സിജോ വടക്കന്‍ ,ഷാജി മാത്യു എന്നിവര്‍ ചിത്രത്തിന്‍റെ പ്രദര്‍ശനം കാണാന്‍ റെഡ് കാര്‍പ്പറ്റ് വേള്‍ഡ് പ്രിമിയറില്‍ എത്തിയിരുന്നു. മുണ്ടുടുത്ത് നാടന്‍ ലുക്കിലായിരുന്നു ജോജു എത്തിയത്. നിറഞ്ഞ കയ്യടികളേടെയാണ് സദസ്സ് ഇവരെ സ്വാഗതം ചെയ്തത്.

 

 

ഏറെ നാളത്തെ ഇടവേളക്ക് ശേഷം വെനീസ് മേളയില്‍ തിരഞ്ഞെടുക്കപ്പെടുന്ന മലയാള ചിത്രമാണ് ചോല. അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍, നിഴല്‍ കൂത്ത് എന്നിവയാണ് ഇതിനു മുമ്പ് വെനീസ് ചലച്ചിത്രമേളയിലേക്ക് മലയാളത്തില്‍ നിന്ന് പ്രദര്‍ശിപ്പിക്കപ്പെട്ട മലയാള ചിത്രങ്ങള്‍. ലോകസിനിമയിലെ പുതിയ ട്രെന്‍ഡുകളെ പരിചയപ്പെടുത്തുന്ന ഒറിസോണ്ടി മത്സര വിഭാഗത്തിലാണ് ചോല തിരഞ്ഞെടുക്കപ്പെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക