Image

സഹായിച്ച കോണ്‍ഗ്രസുകാരൊക്കെ തിരിഞ്ഞുകുത്തി: സുകുമാരന്‍ നായര്‍

Published on 06 May, 2012
സഹായിച്ച കോണ്‍ഗ്രസുകാരൊക്കെ തിരിഞ്ഞുകുത്തി: സുകുമാരന്‍ നായര്‍
കോട്ടയം: എന്‍എസ്എസ് സഹായിച്ച കോണ്‍ഗ്രസുകാരൊക്കെ തിരിഞ്ഞു കുത്തിയിട്ടുണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്‍എസ്എസിന്റെ സഹായം തേടിയിട്ടുള്ളവര്‍ ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ഇറക്കി സമുദായ നേതാക്കളെ തെറിവിളിപ്പിക്കുകയാണ്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവരുടെ സമീപനം ഇതാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ചേര്‍ന്ന് ജനങ്ങളെ വിഡ്ഢികളാക്കുന്നു. നെയ്യാറ്റിന്‍ കരയില്‍ സമദൂരം തന്നെയായിരിക്കും എന്‍എസ്എസിന്റെ നയമെന്നും സമദൂരത്തില്‍ ഒരു ശരിദൂരമുണ്ടാകുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക