ഡിട്രോയിറ്റ്: ഫെഡറേഷന് ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമാ) 2020-22 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതിയുടെ തിരഞ്ഞെടുപ്പു ചൂട് ആരംഭിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു ക്രൂസ് കണ്വന്ഷനുള്ള ഒരുക്കങ്ങള്‍, 2018-20 ഭരണ സമിതി ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തില്‍ ധൃതഗതിയില്‍ നടന്നു വരുകയാണ്.
ഈ പ്രാവിശ്യം വാശിയേറിയ മത്സരം നടക്കുന്നത് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ്. ഫോമായില്‍ വന്നത് മുതല്‍ സജീവമായി സംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച്, ഫോമാ ദേശീയ സമിതി അംഗം, രണ്ടു തവണ ഫോമാ ന്യൂസ് മീഡിയ ചെയര്മാന്, ഫോമാ നാഷണല്‍ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ താഴേ തട്ടില്‍ നിന്നും പ്രവര്‍ത്തിച്ചു വരുന്ന യുവ പ്രതിനിധി വിനോദ് കൊണ്ടൂര്‍, അമേരിക്കയിലെ മിഷിഗണ്‍ സംസ്ഥാനം ഉള്‍പ്പെടുന്ന ഫോമാ ഗ്രേറ്റ് ലേക്ക്സ് റീജിയനെ പ്രതിനിധീകരിച്ചാണ് മത്സരരംഗത്ത് ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഫോമാ ചാരിറ്റി കമ്മറ്റി സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയാണ് വിനോദ് കൊണ്ടൂര്‍.
മിഷിഗണിലെ ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്റെ കമ്മറ്റി അംഗമായ അദ്ദേഹത്തെ, ഫോമാ സീനിയര്‍ നേതാവും, അവിഭക്ത ഫൊക്കാനയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്ന മാത്യൂസ് ചെരുവില്‍ അധ്യക്ഷനായി നടന്ന യോഗത്തില്‍, ഫോമയുടെ വിവിധ റീജിയനുകളില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചു. എന്നും സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കാതെ, സംഘടനയുടെ നല്ല ഭാവിക്കു വേണ്ടി തീരുമാനങ്ങള്‍ കൈ കൊള്ളുന്ന മാത്യൂസ് ചെരുവില്‍ നോര്‍ത്ത് അമേരിക്കയിലെ മലയാളികള്‍ക്ക് ഇടയില്‍ ജന സമ്മതനാണ്. മിഷിഗണിലെ മറ്റ് പ്രമുഖ മലയാളി സാംസ്ക്കാരിക സംഘടനകളായ ദി കേരളാ ക്ലബ് ഓഫ് ഡിട്രോയിറ്റ്, മിഷിഗണ്‍ മലയാളി അസ്സോസിയേഷന്, ഒപ്പം മിനസോട്ട മലയാളി അസ്സോസിയേഷന് തുടങ്ങിയ സംഘടനകള്‍ അദ്ദേഹത്തിന് പിന്തുണ നല്‍കിയിരുന്നു.
യോഗത്തില്‍ ഫോമാ ദേശീയ സമിതി അംഗം പോള്‍ കുര്യാക്കോസ്, ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന് പ്രസിഡന്റ് മനോജ് ജയ്ജി, സെക്രട്ടറി അഭിലാഷ് പോള്‍, ട്രഷറര്‍ ബിജു ജോസഫ്, വൈസ് പ്രസിഡന്റ് നോബിള്‍ തോമസ്, ജോയിന്റ് സെക്രട്ടറി അമിത് നായര്‍, ജോയിന്റ് ട്രഷറാര്‍ ദിനേശ് ലക്ഷ്മണ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്മാന് തോമസ് കര്‍ത്തനാള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോമാ 2020 ജനറല്‍ സെക്രട്ടറിയായി വിനോദ് കൊണ്ടൂര്‍ ഡേവിഡിനെ വിജയിപ്പിക്കണമെന്ന് യോഗം, നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാളികളോടും വാര്‍ത്താ കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
മാത്യൂസ് ചെരുവില്‍ 586 206 6164