Image

ജസ്റ്റിസ് കെ.ടി. തോമസിനെ നീക്കണമെന്ന് ജനകീയ അന്വേഷണ സമിതി

Published on 06 May, 2012
ജസ്റ്റിസ് കെ.ടി. തോമസിനെ നീക്കണമെന്ന് ജനകീയ അന്വേഷണ സമിതി

കൊച്ചി: മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയില്‍ നിന്ന് ജസ്റ്റിസ് കെ.ടി. തോമസിനെ നീക്കണമെന്ന് ജനകീയ അന്വേഷണ സമിതി സംസ്ഥാന കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.

ഡാം സുരക്ഷിതമാണെന്ന വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിനോട് യോജിക്കുന്നുവെന്ന കെ.ടി. തോമസിന്റെ നിലപാട് ജനവിരുദ്ധമാണ്.

മുല്ലപ്പെരിയാര്‍ ഡാം സ്ഥിതിചെയ്യുന്ന പ്രദേശത്ത് ഭൂകമ്പസാധ്യത വളരെ കൂടുതലാണ്. ഡാം സുരക്ഷിതമാണെങ്കില്‍ പുതിയ ഡാം എന്ന നിര്‍ദേശം ഉന്നതാധികാര സമിതി മുന്നോട്ടുവച്ചതിനെപ്പറ്റി ജസ്റ്റിസ് കെ.ടി. തോമസ് മറുപടി പറയണമെന്നും യോഗം ആവശ്യപ്പെട്ടു.

ജനകീയ അന്വേഷണ സമിതി സംസ്ഥാന പ്രസിഡന്റ് എസ്. ഗോപിനാഥന്‍ അധ്യക്ഷനായിരുന്നു. അഡ്വ. സുനില്‍ എം. കാരാണി, ടി.എന്‍. പ്രതാപന്‍, കുരുവിള മാത്യൂസ്, എ.എ. അബ്ദുള്‍ റഷീദ് ഹാജി, ശ്രീകല മുകേഷ്, തോമസ് പേട്ട, എന്‍.വി. സുധീപ്, കെ.എസ്. ദിലീപ്കുമാര്‍, ഷക്കീല മറ്റപ്പള്ളി, രാധിക മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക