Image

കുഞ്ഞുങ്ങളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ ഗായകനും വീട്ടമ്മയും അറസ്റ്റില്‍

Published on 09 September, 2019
കുഞ്ഞുങ്ങളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ ഗായകനും വീട്ടമ്മയും അറസ്റ്റില്‍
കോഴിക്കോട്‌: കുഞ്ഞുങ്ങളേയും ഉപേക്ഷിച്ച്‌ ഒളിച്ചോടിയ ഗായകനേയും യുവതിയേയും പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. 

കോഴിക്കോട്‌ കിനാലൂര്‍ സ്വദേശിയായ കല്ലിടുക്കില്‍ ഷമ്മാസ്‌(35), നടുവണ്ണൂര്‍ സ്വദേശി കുറ്റിക്കാട്ടില്‍ ഷിബിന(31) എന്നിവരെയാണ്‌ കസ്റ്റഡിയില്‍ എടുത്തത്‌. ഇരുവരുടേയും പങ്കാളികളുടെ പരാതിയിലാണ്‌ പൊലീസ്‌ നടപടി.

വിവാഹവീട്ടില്‍ പാട്ടുപാടാന്‍ എത്തിയപ്പോഴാണ്‌ ഷമ്മാസ്‌ യുവതിയുമായി പരിചയത്തിലാകുന്നത്‌. തുടര്‍ന്ന്‌ ഇരുവരും ഫോണ്‍നമ്‌ബറുകള്‍ കൈമാറുകയും പ്രണയത്തിലാവുകയും ചെയ്‌തു. 

പരിചയപ്പെട്ട്‌ മാസങ്ങള്‍ക്ക്‌ ശേഷമാണ്‌ മക്കളെയും കുടുംബത്തേയും ഉപേക്ഷിച്ച്‌ ഇരുവരും ഒളിച്ചോടിയത്‌.

ആഗസ്റ്റ്‌ 30 തിന്‌ ഇരുവരെയും കാണാനില്ലെന്ന്‌ കാണിച്ച്‌ യുവാവിന്റെ ഭാര്യ ബാലുശ്ശേരി പൊലീസ്‌ സ്‌റ്റേഷനിലും യുവാവിന്റെ ഭാര്യ നല്ലളം സ്‌റ്റേഷനിലും പരാതി നല്‍കിയിരുന്നു.

 ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇരുവരും കൊല്ലം കൊട്ടാരക്കര ഭാഗത്ത്‌ ഒളിച്ച്‌ താമസിക്കുകയാണെന്ന്‌ വ്യക്തമാകുകയായിരുന്നു. യുവാവിന്‌ ഭാര്യയും മൂന്ന്‌ മക്കളും യുവതിക്ക്‌ ഭര്‍ത്താവും ഒരു മകളുമുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക