Image

സോഷ്യല്‍ മീഡിയയെ കിടിലം കൊള്ളിച്ച്‌ 'ദര്‍ബാര്‍' പോസ്റ്റര്‍ ! എ.ആര്‍. മുരുകദോസ് ചിത്രം പൊങ്കല്‍ റിലീസിന് !

Published on 11 September, 2019
സോഷ്യല്‍ മീഡിയയെ കിടിലം കൊള്ളിച്ച്‌ 'ദര്‍ബാര്‍' പോസ്റ്റര്‍ ! എ.ആര്‍. മുരുകദോസ് ചിത്രം പൊങ്കല്‍ റിലീസിന് !
സൗത്ത് ഇന്ത്യന്‍ ഹിറ്റ്‌ മേക്കര്‍ ഡയറക്ടര്‍ എ.ആര്‍ മുരുകദാസിന്റെ സംവിധാനത്തില്‍ സ്റ്റൈല്‍മന്നന്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നായകനാകുന്ന ചിത്രം ദര്‍ബാര്‍-ന്റെ ത്രസ്സിപ്പിക്കുന്ന പോസ്റ്റര്‍ പുറത്തിറങ്ങി.ചിത്രത്തിന്റെ ടൈറ്റില്‍, ഫസ്റ്റ് ലുക്ക് എന്നിവ ഈ വര്‍ഷം ഏപ്രിലില്‍ പുറത്തിറങ്ങിയിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്ബ് രജനീകാന്തും നയന്താരയും ഒരുമിച്ച്‌ ജയ്പൂരിലേക്ക് പറന്ന് ദര്‍ബറിന്റെ അന്തിമ ഷെഡ്യൂളില്‍ ചേര്‍ന്നു എന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു.ഇപ്പോഴിതാ ആരാധകര്‍ക്ക് ആവേശവും, ഊര്‍ജ്ജം നല്‍കാന്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഒരു മരണമാസ് ചിത്രം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ഈ ചിത്രത്തില്‍ രജനികാന്തിനെ നായികയായെത്തുന്നത് നയന്‍താരയാണ്.അതോടൊപ്പം ചിത്രത്തില്‍ സുനീല്‍ ഷെട്ടി, പ്രതിക് ബബ്ബാര്‍, യോഗി ബാബു, ജീവ, പ്രകാശ് രാജ്, നിവേത തോമസ്, ദലിപ് താഹില്‍, സൂരി, ഹരീഷ് ഉത്തമാന്‍, മനോബാല, സുമന്‍, ആനന്ദരാജ്, റാവു രമേശ്, ബോസ് വെങ്കട്ട് എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു.ദര്‍ബാര്‍ എന്ന എ. ആര്‍ മുരുഗദോസ് രജനീകാന്ത് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്.സന്തോഷ് ശിവന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. 

എ ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ആദ്യത്തെ രജനീകാന്ത് ചിത്രമാണ് ദര്‍ബാര്‍.ഈ ചിത്രത്തില്‍ സ്റ്റൈല്‍ മന്നന്‍ ഒരു പൊലീസ് ഓഫീസറായാണ് വേഷമിടുന്നത്. മൂണ്ട്രു മുഗം, പാണ്ഡ്യന്‍ തുടങ്ങിയ ചിത്രങ്ങള്‍ കഴിഞ്ഞ് ഏകദേശം 25 വര്‍ഷത്തിനുശേഷമാണ് രജനികാന്ത് ഒരു പോലീസ് ഓഫീസറായി എത്തുവാന്‍ പോകുന്നത്. രജനീകാന്തിനെ തന്നെ കാല, 2.O നിര്‍മ്മിച്ച ലൈക് പ്രൊഡക്ഷന്‍സാണ് ദര്‍ബാര്‍ നിര്‍മ്മിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക