Image

മൂലമ്ബള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്ബ മരടിലെ സമ്ബന്ന ഫ്ലാറ്റുടമകളോട് കാട്ടണോ? ഷമ്മി തിലകന്‍

Published on 13 September, 2019
മൂലമ്ബള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്ബ മരടിലെ സമ്ബന്ന ഫ്ലാറ്റുടമകളോട് കാട്ടണോ? ഷമ്മി തിലകന്‍

നിയമം ലംഘിച്ച്‌ കെട്ടിപ്പൊക്കിയ മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന വിഷയത്തില്‍ സര്‍ക്കാരും ഫ്ലാറ്റ് ഉടമകളും തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കെ രൂക്ഷ പ്രതികരണവുമായി നടന്‍ ഷമ്മി തിലകന്‍. ഫ്ലാറ്റ് പൊളിക്കാനുള്ള നടപടികള്‍ക്കെതിരെ ഉടമകള്‍ സമരം തുടരുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി ഷമ്മി തിലകന്‍ രംഗത്തുവന്നത്. സങ്കട ഹരജിയുമായി രംഗത്തെത്തിയ ഫ്ലാറ്റ് ഉടമകള്‍ക്ക് ആശ്വാസകരമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമോയെന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഇതിനായി സര്‍ക്കാര്‍ നിയമോപദേശവും തേടിയിരുന്നു. ഇതിനിടെയാണ് മൂലമ്ബള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്ബ മരടിലെ സമ്ബന്ന ഫ്ലാറ്റുടമകളോട് കാട്ടണോ എന്ന ചോദ്യം ഉയര്‍ത്തി ഷമ്മി തിലകന്‍ രംഗത്തുവന്നിരിക്കുന്നത്. തീരദേശ പരിപാലന നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത് പാലിക്കാനാണെന്നും താരം പറഞ്ഞു.


ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

മൂലമ്ബള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്ബ മരടിലെ സമ്ബന്ന ഫ്ലാറ്റുടമകളോട് കാട്ടണോ..?! തീരദേശ പരിപാലന നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത് പാലിക്കാനാണ്..! സമ്ബന്നരെന്നോ, ദരിദ്രരെന്നോ ഇല്ലാതെ ഇനിവരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാക്കാനാണ്..! അതിനു തുരങ്കം വെക്കുന്ന ഇത്തരം റിയല്‍ എസ്റ്റേറ്റ് മാഫിയകളേയും, യാതൊരു ഉളുപ്പുമില്ലാതെ ഇത്തരം ഫ്രോഡുകളെ സപ്പോര്‍ട്ട് ചെയ്യുന്ന നഗരസഭകളേയും, ഇത്തരക്കാര്‍ക്ക് ഓശാന പാടി കൊണ്ട് നിയമത്തില്‍ വരെ ഇളവുകള്‍ ഒപ്പിച്ചു നല്‍കുന്ന രാഷ്ട്രീയ കോമരങ്ങളേയും മറ്റും എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടത്..? ഇത്തരം സാമൂഹ്യദ്രോഹികളുടെ നിര്‍മ്മാണ അനുമതിക്കും, ഒക്യുപന്‍സിക്ക് വേണ്ടിയുമൊക്കെ ബഹു.ഹൈക്കോടതിയിലും മറ്റും വീറോടെ വാദിച്ച്‌ സ്വയം തോറ്റ് കൊടുത്ത്, കാലാകാലങ്ങളായി നിയമ നിഷേധികളെ മാത്രം വിജയിപ്പിച്ചു കൊണ്ടിരിക്കുന്ന നഗരസഭകളുടെ വക്കീലേമാന്മാരെ എന്താ ചെയ്യേണ്ടത്..? ഒന്നും ചെയ്യാനാവില്ലെന്നറിയാം..! കാരണം, നിയമമെന്ന കൈയാമം നമ്മുടെ കൈകളെ ബന്ധിച്ചിരിക്കുന്നു. പക്ഷേ ഇങ്ങനെ പോയാല്‍..; ആ കൈയാമം ആയുധമാക്കി ആഞ്ഞടിക്കുന്ന സമയം വിദൂരമല്ല എന്ന് എല്ലാ മലരുകളും അറിയേണ്ടതുണ്ട് എന്നുമാത്രം തല്‍കാലം പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക