Image

കവി മധുസൂദനന്‍ നായര്‍ക്ക്‌ സാഹിത്യ അവാര്‍ഡ്‌ നല്‍കി

Published on 07 May, 2012
കവി മധുസൂദനന്‍ നായര്‍ക്ക്‌ സാഹിത്യ അവാര്‍ഡ്‌ നല്‍കി
അബുദാബി: എഴുത്തുകാരനെ ആദരിക്കുകയെന്നത്‌ ജനതയുടെ പൈതൃക സംസ്‌കാരത്തെ ആദരിക്കുന്നതിന്‌ സമാനമാണെന്ന്‌ കവി പ്രഫ.വി. മധുസൂദനന്‍ നായര്‍ അഭിപ്രായപ്പെട്ടു. സര്‍ഗധനരായ എഴുത്തുകാര്‍ മുന്‍ധാരണകളില്ലാതെയാണ്‌ എഴുതുന്നത്‌. ഉള്‍വിളിയുടെ പ്രേരണയാലാണ്‌ അവര്‍ രചന നടത്തുന്നത്‌. സാഹിത്യകാരന്റെയും കലാകാരന്റെയും സൃഷ്‌ടികള്‍ രൂപപ്പെടുന്നത്‌ സമൂഹത്തിന്റെ പ്രാര്‍ഥനയുടെയും ത്യാഗത്തിന്റെയും അസ്വസ്‌ഥതയുടെയുമൊക്കെ ഫലമായാണ്‌. പര്‍വത ശിഖരത്തില്‍ നിന്ന്‌ നദിയിലേക്ക്‌ ജലം പ്രവഹിക്കുന്നതു പോലെയോ ചെടിയുടെ ചില്ലയില്‍ പൂവിരിയുന്നതുപോലെയോ ആണ്‌ സാഹിത്യ സൃഷ്‌ടികള്‍ രൂപപ്പെടുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

അബുദാബി മലയാളി സമാജത്തിന്റെ സാഹിത്യ അവാര്‍ഡ്‌ ടി.എന്‍. പ്രതാപന്‍ എംഎല്‍എയില്‍ നിന്ന്‌ സ്വീകരിക്കുകയായിരുന്നു അദ്ദേഹം.

`അച്‌ഛന്‍ പിറന്ന വീട്‌എന്ന സ്വന്തം കവിതയും ചടങ്ങില്‍ ആലപിച്ചു. കെ.കരുണാകരന്‍ സ്‌മാരക ചിത്ര രചനാ മല്‍സരത്തിലെ വിജയികള്‍ക്ക്‌ ടി.എന്‍. പ്രതാപന്‍ എംഎല്‍എയും പ്രഫ.വി.മധുസൂദനന്‍ നായരും സമ്മാനം നല്‍കി. മലയാളി സമാജം പ്രസിഡന്റ്‌ മനോജ്‌ പുഷ്‌കര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എച്ച്‌. താഹിര്‍,വൈസ്‌ പ്രസിഡന്റ്‌ ബി.യേശുശീലന്‍,വനിതാ വിഭാഗം സെക്രട്ടറി ജീബ എം. സാഹിബ, സാഹിത്യ വിഭാഗം സെക്രട്ടറി എം.യു. ഇര്‍ഷാദ്‌, ജോയിന്റ്‌ സെക്രട്ടറി സതീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കവി മധുസൂദനന്‍ നായര്‍ക്ക്‌ സാഹിത്യ അവാര്‍ഡ്‌ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക