ന്യു യോര്‍ക്ക്: യോങ്കേഴ്സ് മലയാളി അസോസിയേഷന് ശനിയാഴ്ച നടത്തുന്ന ഓണാഘോഷത്തിലെ എല്ലാ സാംസ്കാരിക-കലാപരിപാടികളും ട്രഷററും മുന്‍ പ്രസിഡന്റുമായ ബിനു ജോസഫിന്റെ (48) ആകസ്മിക നിര്യാണത്തെത്തുടര്‍ന്ന് മാറ്റിയതായി പ്രസിഡന്റ് ജോഫ്രിന്‍ ജോസ് അറിയിച്ചു.
എന്നാല്‍ പഴയിടം മോഹനന് നമ്പൂതിയുടെ നേതൃത്വത്തിലുള്ള ഓണ സദ്യ ഉണ്ടാവും. അതു മാറ്റി വയ്ക്കുക ഒട്ടേറെ വിഷമതകള്‍ സ്രുഷ്ടിക്കുമെന്നതു കോണ്ടാണിത്.
രാവിലെ 11 മണിക്ക് സദ്യ തുടങ്ങും.വിലാസം: ലിങ്കണ് ഹൈസ്കൂള്‍, 375 നീലന്‍ഡ് അവന്യു, യോങ്കേഴ്സ്, ന്യു യോര്‍ക്ക്-10704