Image

കല്ലറ തുറന്നാല്‍ ആത്മാക്കള്‍ ഓടി വരുമെന്ന് പ്രചരിപ്പിച്ചു; ജോളി ബന്ധുക്കളെ ഭയപ്പെടുത്തിയത് ഇ്ങ്ങനെ

Published on 12 October, 2019
കല്ലറ തുറന്നാല്‍ ആത്മാക്കള്‍ ഓടി വരുമെന്ന് പ്രചരിപ്പിച്ചു; ജോളി ബന്ധുക്കളെ ഭയപ്പെടുത്തിയത് ഇ്ങ്ങനെ


വടകര: പൊന്നാമറ്റത്തെയടക്കം ആറ് പേരുടെ മരണ കാരണത്തിന്റെ കണ്ണി തന്നിലേക്കെത്തുന്നുവെന്നറിഞ്ഞതോടെ കേസ് പൊളിക്കാന്‍ മുഖ്യ പ്രതി ജോളി നടത്തിയത് വന്‍ നാടകം. കല്ലറ തുറന്ന് പരിശോധന നടത്തുമെന്നറിഞ്ഞതോടെ അങ്ങനെ ചെയ്താല്‍ ആത്മാക്കള്‍ ഓടി വരുമെന്ന് പൊന്നാമറ്റം തറവാട്ടിലും മരിച്ച മഞ്ചാടി മാത്യുവിന്റെ വീട്ടിലുമെത്തി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. ഇതുവഴി വിശ്വാസം മുതലെടുത്ത് അന്വേഷണം തടസ്സപ്പെടുത്താനായിരുന്നു ജോളിയുടെ ശ്രമമെന്ന് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ പറയുന്നു. 

'കല്ലറ തുറക്കാനുള്ള ഔദ്യോഗിക കത്ത് കൊടുത്തതോടെയാണ് കാര്യങ്ങള്‍ കൈവിട്ട് പോയത്. കേരള പോലീസിന്റെ ചരിത്രത്തിലോ തന്റെ അന്വേഷണ അറിവിലോ ഇത്തരമൊര് കേസ് ഉണ്ടായിട്ടില്ല. ഒരു തരത്തിലുമുള്ള സൈക്കോ സ്വഭാവമുള്ള സ്ത്രീ അല്ല ജോളി. ഏറ്റവും ബുദ്ധിമതിയായ കൊലയാളി തന്നെയാണ്. അവര്‍ ഒറ്റയ്ക്കാണ് ഇത് ചെയ്തതെങ്കില്‍ ഒരിക്കലും പിടിക്കപ്പെടില്ലായിരുന്നു.അതു കൊണ്ട് തന്നെയാണ് ഈ കേസ് പഠിക്കാനായി ഐ പി എസ് ട്രെയിനികളെ അടക്കം എത്തിച്ചത്. അത്രത്തോളം സങ്കീര്‍ണമാണ് കേസും പ്രതിയും', എസ് പി സൈമണ്‍ പറഞ്ഞു.

പോലീസിന് ആവശ്യമുള്ളതെല്ലാം കിട്ടിക്കഴിഞ്ഞു. ജോളി ബികോം ബിരുദം പോലും പാസായിട്ടില്ല എന്ന് വ്യക്തമായിട്ടുണ്ട്. അങ്ങനെയുള്ള സ്ത്രീയാണ് എന്‍ഐടി പ്രൊഫസറെന്‌ന് പറഞ്ഞ് നടന്നത്. എന്‍.ഐ.ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതലായി അന്വേഷിച്ച് വരുന്നതേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
എല്ലാം ദൈവ കരുണ. 2019-10-12 14:14:32
 എല്ലാം ദൈവ കരുണ, സ്തോത്രം കര്‍ത്താവേ സ്തോത്രം. ആള്‍ക്കാര്‍ എന്തൊക്കെ പറഞ്ഞാലും ഇശോ നമ്മളെ കാക്കുന്നു എന്ന് നിശ്ചയം. 
നമ്മുടെ ഫ്രാങ്കോയും ലൂസിയും കൂടി ഒന്നിച്ചു കണ്ട് മുട്ടിയാല്‍ ഉള്ള അവസ്ഥ ഒന്ന്  ചിന്തിക്കുക.- എന്‍റെ ഇശോയെ! അങ്ങനെ സംഭവിക്കാതെ ഞങ്ങളെ കാത്ത ഇ ശോയെ സ്തുതി.-നാരദന്‍  
MATHEW ALEX 2019-10-12 18:56:45
Again  ,.Please do not hurt any Relegion. Not Part of Any Reliegion

Jack Daniel 2019-10-12 20:32:34
Religion created the devil and god to loot the people. Idiots are it's followers.   Have a pint and go to bed man.  Where is my bro JCrum. What happened to his comment launching pad? Must be drunk and sleeping on it
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക