കുവൈത്ത്: ഹരിപ്പാട് നിയോജക മണ്ഡലം കേന്ദ്രീകരിച്ചു കുവൈത്തില്‍ ഹരിപ്പാട് പ്രവാസി അസോസിയേഷന് രൂപീകരിച്ചു. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം കേരളത്തിന്റെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിച്ചു.
സാമൂഹിക സാസ്കാരിക സാന്പത്തിക രംഗങ്ങളില്‍ ഉയര്‍ന്നു നില്ക്കുന്ന ഒരു പ്രദേശമാണ് ഹരിപ്പാടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കയറിന്റെ നാടായ ഹരിപ്പാടിന് ഒരു പാട് കാര്യങ്ങള്‍ ചെയ്യുവാന്‍ ഹരിപ്പാട് പ്രവാസി അസോസിയേഷന് കുവൈറ്റിന് കഴിയട്ടെയെന്നു അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇനിയും എന്ന് കുവൈറ്റില്‍ വന്നാലും ഹരിപ്പാട് പ്രവാസി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം ഉറപ്പു നല്കി.
അസോസിയേഷന് പുതിയ ഭാരവാഹികളായി അജികുട്ടപ്പന്‍(പ്രസിഡന്റ്), സിബിപുരുഷോത്തന് (ജനറല്‍ സെക്രട്ടറി), ബിനു യോഹന്നാന്(ട്രഷര്‍), ശ്രീമലാല്‍ മുരളി (രക്ഷാധികാരി), കലേഷ് (വൈസ് പ്രസിഡന്റ് )ജയകൃഷ്ണന്(സെക്രട്ടറി), പ്രദീപ് പ്രഭാകരന്(ജോയിന്റ് ട്രഷര്‍), അജിത് ആനന്ദ് (ജോയിന്റ് സെക്രട്ടറി ), സുവി അജിത് (വനിതാ വേദി കോഡിനേറ്റര്‍ ) എന്നിവരെ തെരഞ്ഞെടുത്തു. പ്രതിപക്ഷനേതാവിന് അസോസിയേഷന് വക മോമെന്േറായും നല്കി.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍