Image

സാധക എന്റര്‍ടൈന്‍മെന്റ് ഒരുക്കുന്ന സാധക മ്യൂസിക് ബാന്‍ഡിന്റെ ഉത്ഘാടനം ഇന്ന് (ഞായർ)

ജിനേഷ് തമ്പി Published on 16 October, 2019
സാധക എന്റര്‍ടൈന്‍മെന്റ്  ഒരുക്കുന്ന സാധക മ്യൂസിക് ബാന്‍ഡിന്റെ ഉത്ഘാടനം  ഇന്ന് (ഞായർ)
ന്യൂയോര്‍ക് :  എട്ടു വര്‍ഷമായി  ട്രൈസ്‌റ്റേറ്റ് മേഖലയില്‍ (ഫിലാഡല്‍ഫിയ  , ന്യൂജേഴ്‌സി, ന്യൂയോര്‍ക്)  വിജയകരമായി പ്രവര്‍ത്തിച്ചു വരുന്ന സാധക എന്റര്‍ടൈന്‍മെന്റ്  ,   സാധക മ്യൂസിക് ബാന്‍ഡിന് തുടക്കം കുറിക്കുന്നു

അനുഗ്രഹീത ഗായകര്‍ക്കും, വളര്‍ന്നു വരുന്ന യുവപാട്ടുകാര്‍ക്കും സംഗീതത്തിന്റെ മാസ്മരികലോകത്തു തങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിക്കുവാന്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിനൊപ്പം ,  കഴിവുറ്റ പുതിയ തലമുറയിലെ ഗായകരെ വാര്‍ത്തെടുക്കുവാനും ലക്ഷ്യമിട്ടു തുടക്കം കുറിക്കുന്ന സാധക മ്യൂസിക് ബാന്‍ഡ്  ഒരുക്കുന്ന  'Sing Hallelujah 2019'  എന്ന  ക്രിസ്ത്യന്‍ ഡിവോഷണല്‍ മ്യൂസിക്  പ്രോഗ്രാമിന്റെ  ഉത്ഘാടനം ഇന്ന് (ഞായർ-ഒക്ടോബര്‍ 20)  വൈകിട്ട് ആറു മണിക്ക്  റോക്‌ലാന്‍ഡിലെ സെന്റ് തോമസ് ഇവാന്‍ജെലിക്കല്‍  ദേവാലയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. (St Thomas Evangelical  Church , 530  Western Highway  South , Blauvelt , New York 10913) .

റോക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ ആനി പോള്‍ ആണ് ഉത്ഘാടന കര്‍മം നിര്‍വഹിക്കുക .

സാധക മ്യൂസിക് ബാന്‍ഡിന്റെ Sing 'Hallelujah 2019'  എന്ന  ക്രിസ്ത്യന്‍ ഡിവോഷണല്‍ മ്യൂസിക്  പ്രോഗ്രാമിന്റെ  ഉത്ഘാടന ചടങ്ങിലേക്ക് എല്ലാ  സംഗീത പ്രേമികളെയും   സുസന്തോഷം  സ്വാഗതം ചെയ്യുന്നതായി സാധക സ്‌കൂള്‍ ഓഫ് മ്യൂസിക്  ഡയറക്ടര്‍  ശ്രീ കെ ഐ അലക്‌സാണ്ടര്‍ അറിയിച്ചു

ഈ വര്‍ഷം  കേരളത്തില്‍ അനേകം കുടുംബങ്ങളെ കണ്ണീര്‍കടലിലാക്കിയ  പ്രളയത്തില്‍ ദുരന്തം അനുഭവിക്കുന്നവര്‍ക്കായുള്ള   ധനശേഖരത്തിനായി കൂടി ഈ പ്രോഗ്രാം ലക്ഷ്യമിടുന്നതായി സാധക സ്‌കൂള്‍ ഓഫ് മ്യൂസിക്  ഡയറക്ടര്‍  ശ്രീ കെ ഐ അലക്‌സാണ്ടര്‍ അറിയിച്ചു
സാധക എന്റര്‍ടൈന്‍മെന്റ്  ഒരുക്കുന്ന സാധക മ്യൂസിക് ബാന്‍ഡിന്റെ ഉത്ഘാടനം  ഇന്ന് (ഞായർ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക