Image

വാര്‍ണറിന് സെഞ്ച്വറി; ഡല്‍ഹിയ്ക്ക് മികച്ച ജയം

Published on 10 May, 2012
വാര്‍ണറിന് സെഞ്ച്വറി; ഡല്‍ഹിയ്ക്ക് മികച്ച ജയം
ഹൈദരാബാദ്: ഡേവിഡ് വാര്‍ണറിന്റെ ഉജ്ജ്വല സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഐ.പി.എല്ലില്‍ ഡെക്കാണ്‍ ചാര്‍ജേഴ്‌സിനെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് മികച്ച ജയം. ഒമ്പത് വിക്കറ്റിനാണ് ഡല്‍ഹി ഡെക്കാണിനെ തകര്‍ത്തത്. 

188 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി 16.4 ഓവറില്‍ വീരേന്ദര്‍ സെവാഗിന്റെ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. വാര്‍ണര്‍ 54 പന്തില്‍ 109 റണ്‍സുമായും നമാന്‍ ഓജ 46 പന്തില്‍ 64 റണ്‍സുമായും പുറത്താകാതെനിന്നു. ഇരുവരും ചേര്‍ന്ന് 189 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 

നേരത്തെ ടോസ് നേടി ബാറ്റ് ചെയ്ത ഡെക്കാണ്‍ ചാര്‍ജേഴ്‌സ് ശിഖര്‍ ധവാന്റെയും കാമറൂണ്‍ വൈറ്റിന്റെയും അര്‍ദ്ധസെഞ്ച്വറികളുടെ പിന്‍ബലത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു.ധവാന്‍ 84ഉം കാമറൂണ്‍ വൈറ്റ് 65ഉം റണ്‍സെടുത്തു. 

ഡല്‍ഹിയ്ക്കുവേണ്ടി വരുണ്‍ ആരോണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക