Image

ബി.ഡി.എസ് ഫീസ് നിരക്കില്‍ ധാരണയായി

Published on 10 May, 2012
ബി.ഡി.എസ് ഫീസ് നിരക്കില്‍ ധാരണയായി
തിരുവനന്തപുരം: സ്വാശ്രയ ദന്തല്‍ കോളജുകളിലെ ഫീസ് നിരക്കില്‍ സര്‍ക്കാരും മാനേജ്‌മെന്റുകളും ധാരണയിലെത്തി. ആരോഗ്യമന്ത്രി വി.എസ് ശിവകുമാറും ദന്തല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. 

ഫീസ് നിരക്കില്‍ നേരിയ വര്‍ധന വരുത്തിക്കൊണ്ട് 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിന് വിട്ടുനല്‍കാന്‍ തത്വത്തില്‍ ധാരണയുണ്ടായി. ഇതനുസരിച്ച് മെറിറ്റ് സീറ്റില്‍ 1,10,000 രൂപയായിരുന്നത് 1,20,000 രൂപയാക്കി ഉയര്‍ത്തി. മാനേജ്‌മെന്റ് സീറ്റില്‍ 3.50 ലക്ഷം ആയിരുന്നത് 3.75 ലക്ഷമാക്കി. എന്‍.ആര്‍.ഐ സീറ്റില്‍ നാല് ലക്ഷം എന്നത് 4.25 ലക്ഷമാക്കി വര്‍ധിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക