Image

അഴിമതി ആരോപണം ചിദംബരത്തിന്റെ മകന്‍ നിഷേധിച്ചു

Published on 10 May, 2012
അഴിമതി ആരോപണം ചിദംബരത്തിന്റെ മകന്‍ നിഷേധിച്ചു
ചെന്നൈ: 2006- ലെ എയര്‍സെല്‍-മാക്സിസ് ഇടപാടില്‍ നേട്ടമുണ്ടാക്കിയെന്ന ആരോപണം കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി നിഷേധിച്ചു. തന്റെ കുടുംബത്തിലെ ആരും ഒരു ടെലികോം കമ്പനിയുടെയും ഓഹരികള്‍ വാങ്ങുകയോ കൈവശം വയ്ക്കുകയോ ചെയ്തിട്ടില്ല. യാതൊരു അടിസ്ഥാനവുമില്ലാതെയാണ് തനിക്കെതിരേ ആരോപണം ഉന്നയിക്കുന്നത്. കരാറില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. കാര്‍ത്തിക്കു മാക്സിസ് ടെലികോം കമ്പനിയില്‍ അഞ്ചു ശതമാനം ഓഹരിയുണ്ടായിരുന്നുവെന്നു ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ പാര്‍ലമെന്റില്‍ ആരോപിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക