Image

വോയ്‌സ് കുവൈത്തിന്റെ വിശ്വകല 2019 ഡിസംബര്‍ 20ന്

Published on 15 November, 2019
വോയ്‌സ് കുവൈത്തിന്റെ വിശ്വകല  2019 ഡിസംബര്‍ 20ന്

കുവൈത്ത് സിറ്റി : വിശ്വകര്‍മ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഐഡിയല്‍ കരിയര്‍ ആന്‍ഡ് എജുക്കേഷന്‍ ( വോയ്‌സ് കുവൈത്ത് ) പതിനഞ്ചാം വാര്‍ഷികാഘോഷം  വിശ്വകല  2019 ഡിസംബര്‍ 20 ന് നടക്കും. വൈകിട്ട് 3 മുതല്‍ അബാസിയ ഓക്‌സ്‌ഫോര്‍ഡ് പാക്കിസ്ഥാനി ഇംഗ്ലീഷ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി നടത്തപ്പെടുന്നത്. പ്രസിഡന്റ് ഷനില്‍ വെങ്ങളത്തിന്റെ അധ്യക്ഷതയില്‍ അബാസിയല്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ സ്വാഗതസംഘം രൂപവത്കരിച്ചു . രക്ഷാധികാരി പി.ജി.ബിനു പരിപാടികളെകുറിച്ചു വിശദീകരിച്ചു.

ഭാരവാഹികളായി കെ.വി. ഷാജി ( ജനറല്‍ കണ്‍വീനര്‍), എം.ജി. റെജിമോന്‍ (കണ്‍വീനര്‍), സരിത രാജന്‍ (ആര്‍ട്‌സ്), കെ. വിജയന്‍, സൂരജ് ദാമോദരന്‍ (റാഫിള്‍), എം. സുനില്‍ കുമാര്‍, ജോഷി ബാലന്‍ ( സുവനീര്‍), കെ.ബിബിന്‍ ദാസ്, പ്രമോദ് മാണുക്കര, എം. ചന്ദ്രശേഖരന്‍ (വാഹനം), പ്രമോദ് കക്കോത്ത് ( വോളന്റിയര്‍), കേളോത്ത് വിജയന്‍ (സാന്പത്തികം), വിബിന്‍ജാ (മീഡിയ), എ.ആര്‍. സത്യന്‍ (സ്‌റ്റേജ്), ഉഷാലക്ഷ്മി, ലത സത്യന്‍, ഷര്‍മിള സൂരജ്, ടി.കെ.രജനി (സ്വീകരണം) എന്നിവരെ തെരഞ്ഞെടുത്തു.

പരിപാടിയില്‍ വോയ്‌സ് കുവൈത്ത് അംഗങ്ങളുടെയും, കുടുംബാംഗങ്ങളുടെയും മക്കളില്‍ നിന്ന് എസ്എസ്എല്‍സി, പ്ലസ്ടു എന്നി ക്ലാസുകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡുകള്‍ നല്‍കും. ജനറല്‍ കണ്‍വീനര്‍ കെ.വി.ഷാജി സ്വാഗതവും ട്രഷറര്‍ ജോയ് നന്ദനം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക