Image

ഫോക്കസ് കുവൈറ്റ് യാത്രയയപ്പു നല്‍കി

Published on 18 November, 2019
ഫോക്കസ് കുവൈറ്റ് യാത്രയയപ്പു നല്‍കി


കുവൈത്ത്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫോക്കസ് കുവൈറ്റ് യൂണിറ്റ് അഞ്ചിലെ സജീവ അംഗവും മുന്‍ വെല്‍ഫയര്‍ കണ്‍വീനറും അല്‍ ഹാനി കണ്‍സ്ട്രക്ഷന്‍ കമ്പനി ഡ്രാഫ്റ്റ്‌സ്മാനുമായിരുന്ന കൊട്ടാരക്കര കലയപുരം സ്വദേശി ഷാജിക്കുട്ടി ഗീവര്‍ഗീസിനു യാത്രയയപ്പ് നല്‍കി.

യൂണിറ്റ് കണ്‍വീനര്‍ അഭിലാഷിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സലിം രാജ് , രാജീവ് സി.ആര്‍ ,മനോജ് ജോര്‍ജ് ,തമ്പിലൂക്കോസ്, ജോസഫ് എം.ടി, ജേക്കബ് തോമസ് ,ഷാജൂ എം.ജോസ് ,പ്രശോബ് ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു .ജോജി വി.അലക്‌സ് സ്വാഗതവും വിപിന്‍ നന്ദിയും പറഞ്ഞു .ഷാജിക്കുട്ടി മറുപടി പ്രസംഗം നടത്തി .ഫോക്കസിന്റെ ഉപഹാരം സലിംരാജ്, എം.ടി. ജോസഫ് എന്നിവര്‍ ചേര്‍ന്നു സമ്മാനിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക