Image

സാക്രമെന്റോ സെന്റ് ബേസില്‍ യാക്കോബായ സുറിയാനി പള്ളി മൂറോന്‍ അഭിഷേക കൂദാശയ്ക്ക് ഒരുങ്ങി

സിജില്‍ പാലയ്ക്കലോടി Published on 21 November, 2019
സാക്രമെന്റോ സെന്റ് ബേസില്‍ യാക്കോബായ സുറിയാനി പള്ളി മൂറോന്‍ അഭിഷേക കൂദാശയ്ക്ക് ഒരുങ്ങി
സാക്രമെന്റോ:  പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ നോര്‍ത്ത്  അമേരിക്കന്‍ അപതിഭദ്രാസനത്തില്‍ കാലിഫോര്‍ണിയ സാക്രമെന്റോ സെന്റ് ബേസില്‍ യാക്കോബായ സുറിയാനി പള്ളി ആരംഭിച്ച് നാല് വര്‍ഷം പിന്നിടുമ്പോള്‍ ഇടവകമദ്ധ്യസ്ഥനായ യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ മഹാമദ്ധ്യസ്ഥതയാലും ഇടവക മക്കളുടെ കൂട്ടായ പ്രാര്‍ത്ഥനയാലും പ്രവര്‍ത്തനത്താലും അനേകം ദൈവമക്കളുടെ സഹായത്താലും   ഇടവക്ക് പുതിയ ഒരു ദൈവാലയം വാങ്ങുവാന്‍ ദൈവം കൃപചെയ്തുസഹായിച്ചു.

പുതിയ ദൈവാലയത്തിന്റെ  പരിശുദ്ധ മൂറോന്‍ അഭിഷേക കൂദാശ 2019 നവംബര്‍ 29,30 (വെള്ളി, ശനി) തിയതികളില്‍ ഇടവക മെത്രാപോലീത്ത അഭിവന്ദ്യ യെല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെയും വന്ദ്യ വൈദീകരുടെയും ആത്മീയ നേതൃത്വത്തില്‍ നടത്തുവാന്‍ ഇടവക ഒന്നടങ്കം പ്രാര്‍ത്ഥിച്ചു ഒരുങ്ങുകയാണ്.ഈ ധന്യ മുഹൂര്‍ത്തത്തിന്റെ! വിജയത്തിനായ്  ഇടവക വികാരി ഫാ.കുര്യാക്കോസ് പുതുപ്പാടിയുടെയും അസിസ്റ്റന്റ് വികാരി ഫാ കെ കെ കുരിയാക്കോസ് അച്ഛന്റെയുംമേല്‍നോട്ടത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരികയാണ്.

ദൈവാലയ കൂദാശയോടനുബന്ധിച്ച് നടത്തപെടുന്ന പൊതുസമ്മേളനത്തില്‍ വിവിധ സഭ സാമുദായിക അംഗങ്ങള്‍ പങ്കെടുക്കുന്ന യോഗത്തില്‍ ഇടവകക്ക് തുടക്കം കുറിച്ചവരെയും ഇടവകയുടെ ഉന്നമനത്തിനായ് പ്രവര്‍ത്തിച്ചവരെയുംഇടവക പ്രത്യേകം ആദരിക്കുന്നു. തുടര്ന്ന്  ഇടവക പുറത്തിറക്കുന്ന സുവനീര്‍ (ഹൂദോസോ) ഡിവോഷനാല്‍ സീഡി (ദൈവത്തിന്‍ കൂടാരം) എന്നിവയുടെ പ്രകാശനം അഭിവന്ദ്യ ഇടവക മെത്രാപ്പോലിത്ത നിര്വരഹിക്കുന്നു. ഈ അനുഗ്രഹീത മുഹൂര്‍ത്തത്തിലേക്ക് ഏവരെയും പ്രാര്ത്ഥനാപൂര്‍വം  സ്‌നേഹത്തോടെ ക്ഷണിക്കുന്നു.

ഇടവകക്ക് വേണ്ടി  
വികാരി: ഫാ കുരിയാക്കോസ് പുതുപ്പാടി
അസ്സി.വികാരി ഫാ കെ കെ കുരിയാക്കോസ്
സെക്രട്ടറി: ബാലുവര്‍ക്കി
ട്രഷാര്‍: രാജേഷ് ജോര്‍ജ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക