ന്യൂയോര്‍ക്ക് : അമേരിക്കന്‍ അസോസിയേഷന് ഓഫ് ഇന്‍ഡ്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സിന്റെ(AAISW) ജനറല്‍ ബോഡിയോഗവും ഫാമിലി മീറ്റിംഗും നവംബര്‍ 23-ന് (ശനിയാഴ്ച) വെസ്റ്റ് ഹെംസ്റ്റഡിലുള്ള ക്നാനായ സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന പൊതുയോഗത്തിന് ശേഷം ഡിന്നറും കള്‍ച്ചറള്‍ പ്രോഗ്രാമുകളും ഉണ്ടായിരിക്കും. ബ്രോങ്ക്സ സൈക്യാട്രിക് സെന്ററില്‍ നിന്നും ചീഫ് ഓഫ് സര്‍വീസ് ആയി വിരമിച്ച ഡോ.സ്റ്റീവ് ആറ്റ്മന്(Dr.Steve Antman), ന്യൂയോര്‍ക്ക് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ സോഷ്യല്‍ വര്‍ക്ക് ഡയറക്ടര്‍ ഡേവിഡ് സ്കോട്ട് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ഈ വര്‍ഷം സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ ജയ്മി ജോണിന്റെ ആദരസൂചമായി പ്രത്യേകം ചടങ്ങുണ്ടായിരിക്കും.