Image

റിക്കാര്‍ഡ് വില; വടക്കന്‍ കര്‍ണാടകയില്‍ ഉള്ളി മോഷണം വ്യാപകം

Published on 02 December, 2019
 റിക്കാര്‍ഡ് വില; വടക്കന്‍ കര്‍ണാടകയില്‍ ഉള്ളി മോഷണം വ്യാപകം
ബംഗളൂരു: വിലയില്‍ സെഞ്ച്വറി കടന്ന ഉള്ളിക്കിപ്പോള്‍  എവിടെയും രക്ഷയില്ല. കള്ളന്‍മാര്‍ അതിന് ചുറ്റുമാണിപ്പോള്‍. ഉള്ളി കൃഷിയുള്ള വടക്കന്‍ കര്‍ണാടകയില്‍ നിന്നും മഹാരാഷ്ട്രയിലെ ഗ്രാമങ്ങളില്‍ നിന്നും ഉള്ളി മോഷണത്തിന്‍െറ വാര്‍ത്തകള്‍ പുറത്തുവരുന്നു.

വടക്കന്‍ കര്‍ണാടകയിലെ ഗദഗ് ജില്ലയിലെ ഗജേന്ദ്രഗാദ്, റോണ്‍ തുടങ്ങിയ താലൂക്കുകളില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ നാലു ഉള്ളി മോഷണ കേസുകളുണ്ടായി. ഗജേന്ദ്രഗാദിലെ കല്‍ക്കയ്യ പ്രഭുസ്വാമിയുടെ 40 ചാക്കു ഉള്ളിയാണ് പുലര്‍ച്ച മോഷണം പോയത്.  ഗദഗിലെ മറ്റൊരു കര്‍ഷകനായ മുത്തപ്പ യാവഗലിന്‍െറകൃഷിയിടത്തില്‍ നിന്ന് മുഴവന്‍ ഉള്ളിയും മോഷ്ടാക്കള്‍ ഒറ്റരാത്രികൊണ്ട് പറിച്ചെടുത്തു കൊണ്ടുപോയി.

80,000  രൂപയുടെ നഷ്ടമാണ് ഇദ്ദേഹത്തിനുണ്ടായത്. കൃഷിയിടത്തിന് സമീപത്തെ റോഡരികില്‍ ചാക്കുകളിലാക്കി ഉണക്കാനിട്ട ഉള്ളികളും വ്യാപകമായി മോഷണം പോകുന്നുണ്ട്.  ഉത്തരേന്ത്യയില്‍ നിന്നും നിരവധി ഉള്ളിമോഷണ വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക