Image

ബാലണ്‍ ഡി ഓര്‍ പുരസ്കാരം മെസ്സിക്ക്

Published on 02 December, 2019
ബാലണ്‍ ഡി ഓര്‍ പുരസ്കാരം മെസ്സിക്ക്
പാരിസ്: കളിമൈതാനങ്ങളില്‍ തന്‍െറ അസാമാന്യപ്രതിഭാശേഷികൊണ്ട് കൈയൊപ്പു ചാര്‍ത്തിയ ലയണല്‍ ആന്ദ്രേ മെസ്സിയെത്തേടി കരിയറിലെ ആറാമത് ബാലണ്‍ ഡി ഓര്‍ പുരസ്കാരം. ഗോളുകള്‍ അടിച്ചുകൂട്ടുന്നതുപോലെ പുരസ്കാരങ്ങളിലേക്കും ഡ്രിബ്ള്‍ ചെയ്തു മുന്നേറുന്നത് പതിവാക്കിയ ആധുനിക ഫുട്ബാളിലെ മിന്നുംതാരം സ്വന്തമാക്കിയത് മറ്റൊരു റെക്കോര്‍ഡ്. ആറു തവണ ബാലണ്‍ ഡി ഓറിന്‍െറ തിളക്കത്തിലേറുന്ന ആദ്യ കളിക്കാരനെന്ന ബഹുമതിയാണ് 32കാരനെ തേടിയെത്തിയത്.

സ്പാനിഷ് ക്ലബായ ബാഴ്‌സലോണക്കുവേണ്ടിയും അര്‍ജന്‍റീനക്കുവേണ്ടിയും കളത്തില്‍ കാഴ്ചവെച്ച മിടുക്കിനുള്ള അംഗീകാരമാണ് ആറാമത്തെ പുരസ്കാരവും. മെസ്സിയും സമകാലിക ഫുട്ബാളിലെ കിടയറ്റ എതിരാളിയായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമാണ് അഞ്ചു തവണ ബാലണ്‍ ഡി ഓര്‍ പുരസ്കാരത്തിന് അര്‍ഹരായവര്‍. ക്രിസ്റ്റിയാനോയെ പിന്തള്ളി ഒന്നാമതെത്തിയ മെസ്സി, ബാലണ്‍ ഡി ഓറിന്‍െറ കാര്യത്തിലും പോര്‍ചുഗീസ് താരത്തെ പിന്നിലാക്കി.

ലിവര്‍പൂളിന്‍െറ ഡച്ച് ഡിഫന്‍ഡര്‍ വിര്‍ജില്‍ വാന്‍ഡൈക് ആണ് രണ്ടാമതെത്തിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ മൂന്നാംസ്ഥാനത്തും എത്തി. ഈ വര്‍ഷം ഫിഫയുടെ ബെസ്റ്റ് പ്ലെയര്‍ ട്രോഫിയും മെസ്സിക്കായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക