Image

ഐഎസില്‍ ചേര്‍ന്ന എറണാകുളം സ്വദേശിനി കീഴടങ്ങിയതായി സ്ഥിരീകരണം, നാട്ടിലെത്തിക്കാന്‍ നീക്കം

Published on 03 December, 2019
ഐഎസില്‍ ചേര്‍ന്ന എറണാകുളം സ്വദേശിനി കീഴടങ്ങിയതായി സ്ഥിരീകരണം, നാട്ടിലെത്തിക്കാന്‍ നീക്കം
ന്യൂഡല്‍ഹി: ഐഎസില്‍ ചേര്‍ന്ന എറണാകുളം സ്വദേശിനിയായ യുവതി കീഴടങ്ങിയതായി വിവരം. വൈറ്റില സ്വദേശിയായ സോണിയ സെബാസ്റ്റ്യന്‍(ആയിഷ) ആണ് കീഴടങ്ങിയിരിക്കുന്നത്. തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശിയും ഐസിസ് റിക്രൂട്ടറുമായിരുന്ന, കൊല്ലപ്പെട്ട അബ്ദുള്‍ റാഷിദിന്റെ ഭാര്യയാണ് ആയിഷ. ഇവരെ രാജ്യത്തേക്ക് തിരികെ എത്തിക്കാനായി നടപടികള്‍ ആരംഭിച്ചതായി എന്‍.ഐ.എ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അഫ്ഗാനിസ്ഥാനില്‍ അറുനൂറോളം ഐസിസ് ഭീകരവാദികള്‍ കീഴടങ്ങിയതായും അക്കൂട്ടത്തില്‍ ഒരു മലയാളി യുവതി ഉള്ളതായും വിവരം ലഭിച്ചിരുന്നു. കീഴടങ്ങിയ ഐസിസ് ഭീകരവാദികളുടെ ചിത്രങ്ങള്‍ പൊതുമണ്ഡലത്തില്‍ പ്രചാരത്തിലായിരുന്നു. ഈ ചിത്രങ്ങള്‍ക്കിടയില്‍ നിന്നുമാണ് സോണിയയുടെ ചിത്രം ശ്രദ്ധയില്‍ പെടുന്നത്.

ചിത്രത്തില്‍ സോണിയ കൈക്കുഞ്ഞുമായി നില്‍ക്കുന്നതായാണ് കാണപ്പെടുന്നത്. കുഞ്ഞിന് എന്ത് സംഭവിച്ചുവെന്ന് അറിവായിട്ടില്ല. 2016ല്‍ ഇറാനില്‍ നിന്നും കാല്‍നടയായാണ് സോണിയയും അബ്ദുള്‍ റാഷിദും അഫ്ഗാനിസ്ഥാനില്‍ എത്തുന്നത്. ഐസിസില്‍ ചേര്‍ക്കാനായി 21 പേരുമായാണ് റാഷിദ് ഇവിടേക്ക് എത്തിയത്. റാഷിദിനെ കണ്ടുമുട്ടും മുന്‍പ് ക്രിസ്ത്യന്‍ മതവിശ്വാസിയായിരുന്ന സോണിയയ്ക്ക് എന്‍ജിനീയറിംഗില്‍ ബിരുദവും എം.ബി.എ ബിരുദാനന്തര ബിരുദവുമുണ്ട്. കോഴിക്കോട് പീസ് അന്താരാഷ്ട്ര സ്കൂളിലെ അദ്ധ്യാപകനായിരുന്ന റാഷിദ് മുസ്ലിം മതത്തില്‍ പെട്ടവരെയും മറ്റ് മതവിഭാഗങ്ങളില്‍ നിന്നും ഉള്ളവരെയും ഐസിസിന്റെ ഭാഗമാക്കിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക