Image

മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കാന്‍ കഴിയില്ല'; പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ത്ത്‌ ശശി തരൂര്‍

Published on 04 December, 2019
മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കാന്‍ കഴിയില്ല'; പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ത്ത്‌ ശശി തരൂര്‍
ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പൗരത്വ (ഭേദഗതി) ബില്‍ പാസാക്കാനുള്ള ബി.ജെ.പി സര്‍ക്കാര്‍ നടപടിയില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസ്‌ നേതാവ്‌ ശശി തരൂര്‍.

പൗരത്വ ഭേദഗതി ബില്ലിനെ പൂര്‍ണമായും എതിര്‍ക്കുകയാണെന്നും ഇത്തരമൊരു ബില്‍ അടിസ്ഥാനപരമായി ജനാധിപത്യത്തിന്റെ സിദ്ധാന്തങ്ങള്‍ക്ക്‌ വിരുദ്ധമാണെന്നും തരൂര്‍ പറഞ്ഞു. 

ഞാന്‍ ഇപ്പോള്‍ സംസാരിക്കുന്നത്‌ എനിക്ക്‌ വേണ്ടിയാണ്‌. മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കാന്‍ കഴിയില്ല. ഒരു തരത്തിലും അതിനെ അംഗീകരിക്കാനും കഴിയില്ല- അദ്ദേഹം പറഞ്ഞു.

ഹിന്ദുക്കളെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നാണ്‌ കേന്ദ്രസര്‍ക്കാരിന്റെ നിലപാടെന്നും എന്നാല്‍ ഇത്തരമൊരു തീരുമാനം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ജനസംഖ്യാശാസ്‌ത്രത്തെ കൂടുതല്‍ അസ്വസ്ഥമാക്കുമെന്നുമാണ്‌ അസം കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ റിപുന്‍ ബോറ പ്രതികരിച്ചത്‌. അസം എന്‍.ആര്‍.സിയെ കൊണ്ട്‌ എന്താണോ സര്‍ക്കാര്‍ ഉദ്ദേശിച്ചത്‌ അത്‌ നടപ്പിലാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

'അവരുടെ കണ്ണുകള്‍ കൊണ്ട്‌ രണ്ടു പേര്‍ക്ക്‌ ജീവിതം ലഭിച്ചാല്‍ അതല്ലേ നല്ലത്‌', `ജാതി മതില്‍' തകര്‍ന്ന്‌ മരിച്ച കുട്ടികളുടെ അച്ഛന്‍ പറയുന്നു


2024 ന്‌ മുന്‍പായി രാജ്യത്തുടനീളം എന്‍.ആര്‍.സി നടപ്പില്‍ വരുത്തുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ പ്രസ്‌താവനക്കെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു. അത്തരമൊരു പ്രസ്‌താവന ബി.ജെ.പിയുടെ വാചകമടി മാത്രമാണെന്നായിരുന്നു മമത പ്രതികരിച്ചത്‌.

രാജ്യത്തെമ്പാടും പൗരത്വപട്ടിക നടപ്പിലാക്കുമെന്ന അമിത്‌ ഷായുടെ പ്രസ്‌താവന യാഥാര്‍ത്ഥ്യത്തിന്‌ നിരക്കുന്നതല്ല. നിയമപരമായി തന്നെയാണ്‌ ഈ രാജ്യത്ത്‌ എല്ലാവരും താമസിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ ജാതിയുടേയും മതത്തിന്റേയും അടിസ്ഥാനത്തില്‍ അവരെ വേര്‍തിരിച്ച്‌ പുറത്താക്കാന്‍ സാധിക്കില്ലെന്നും മമത പറഞ്ഞിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക