അവര്‍ അവക്കാഡോ ആണോ തിന്നാറ്'- ഉള്ളി അധികം തിന്നാറില്ലെന്ന ധനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ചിദംബരം
Published on 05 December, 2019
ന്യൂഡല്‍ഹി: ഉള്ളി വിലക്കയറ്റ ചര്‍ച്ചക്കിടെ പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന് നടത്തിയ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി പി.ചിദംബരം. ഉള്ളിയല്ലെങ്കില് പിന്നെ അവര്‍ അവക്കാഡോ ആണോ തിന്നാറ് എന്ന് അദ്ദേഹം ആഞ്ഞടിച്ചു.
താന്‍ അധികം ഉള്ളി കഴിക്കാറില്ലെന്നും അതുകൊണ്ടുതന്നെ ഉള്ളിയുടേയും വെളുത്തുള്ളിയുടേയുമൊന്നും വിലക്കയറ്റം ബാധിക്കാത്ത വീട്ടില്‍ നിന്നാണ് താന്‍ വരുന്നതെന്നുമായിരുന്നു അവരുടെ പരാമര്‍ശം. ഉള്ളി വിലക്കയറ്റത്തെ കുറിച്ച സുപ്രിയ സുലെയുടെ ചോദ്യത്തിനാണ് പരിഹാസ രൂപേണയുള്ള മറുപടി നല്‍കിയത്.
ജയിലില്‍ നിന്നിറങ്ങിയ ശേഷമുള്ള ആദ്യ പാര്‍ലമെന്റ് യോഗമായിരുന്നു ഇന്ന് ചിദംബരത്തിന്റേത്. പാര്‍ലമെന്റിന് പുറത്ത് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല