Image

വാളയാര്‍ കേസ് പ്രതിയെ വളഞ്ഞിട്ട് ആക്രമിച്ച്‌ നാട്ടുകാര്‍

Published on 07 December, 2019
വാളയാര്‍ കേസ് പ്രതിയെ വളഞ്ഞിട്ട് ആക്രമിച്ച്‌ നാട്ടുകാര്‍

വാളയാര്‍ കേസിലെ പ്രതിയെ റോഡില്‍ വളഞ്ഞിട്ട് ആക്രമിച്ച്‌ നാട്ടുകാര്‍.

കേസിലെ നാലാം പ്രതി എം. മധുവിന് നേരെയാണ് അട്ടപ്പള്ളത് വെച്ച്‌ ആക്രമണമുണ്ടായത്. നാട്ടുകാരില്‍ ചിലര്‍ വാക്കുതര്‍ക്കത്തിനൊടുവില്‍ തന്നെ മര്‍ദിക്കുകയായിരുന്നെന്ന് മധു പറഞ്ഞു.


സംഭവം അറിഞ്ഞെത്തിയ പൊലീസാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് വാളയാര്‍ കേസിലെ പ്രതിക്ക് നേരേ ആക്രമണമുണ്ടായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക