മലപ്പുറം: മാര്‍ക്ക് ദാന വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ രാജിവയ്ക്കണമെന്നാവശ്യപ്പട്ട് കെഎസ്യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മന്ത്രിയുടെ വളാഞ്ചേരിയിലെ വസതിയിലേക്ക് കെഎസ്യു നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.
പോലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തിവീശി. പോലീസുകാര്‍ക്ക് നേരെ കല്ലേറുണ്ടായി. സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്തിന്റെ നേത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച്.
മന്ത്രി ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും മന്ത്രി രാജി പ്രഖ്യാപിക്കും വരെ പ്രതിഷേധം തുടരുമെന്നും കെഎസ്യു അറിയിച്ചു.