Image

നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരി ശ്യാമ തമാശി സിദ്ദിഖി അന്തരിച്ചു

Published on 08 December, 2019
നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരി ശ്യാമ തമാശി സിദ്ദിഖി അന്തരിച്ചു


ബോളിവുഡ്‌ നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരി ശ്യാമ തമാശി സിദ്ദിഖി(26) അന്തരിച്ചു. ഞായാറാഴ്‌ച്ചയായിരുന്നു അന്ത്യം. എട്ടുവര്‍ഷത്തോളം അര്‍ബുദബാധയ്‌ക്ക്‌ ചികിത്സയിലായിരുന്നു.

പതിനെട്ടാമത്തെ വയസിലാണ്‌ ശ്യാമയ്‌ക്ക്‌ സ്‌തനാര്‍ബുദ കാന്‍സര്‍ സ്ഥിരീകരിക്കുന്നത്‌. ഞായറാഴ്‌ച്ച ഉത്തര്‍പ്രദേശിലെ ബുദ്ധാനായില്‍ വെച്ച്‌ ശവസംസ്‌ക്കാരം നടക്കും.


കാന്‍സറിനോട്‌ പതിനെട്ട്‌ വയസ്‌ മുതല്‍ തന്റെ സഹോദരി ധീരമായി പൊരുതുകയാണെന്ന്‌ ശ്യാമയുടെ 25ാം ജന്മദിനത്തില്‍ നവാസുദ്ദീന്‍ സിദ്ദിഖി ട്വീറ്റ്‌ ചെയ്‌തിരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക