Image

ഡല്‍ഹി തീപിടിത്തം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം, ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍

Published on 08 December, 2019
 ഡല്‍ഹി തീപിടിത്തം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം, ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ അനന്ത് ഗഞ്ചിലെ ഫാക്ടറിയില്‍ തീപിടിച്ച്‌ 43 പേര്‍ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് ഡല്‍ഹി സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കും. മധ്യ ദില്ലിയിലെ റാണി ഝാന്‍സി റോഡില്‍ ഇന്ന് പുലര്‍ച്ചെയാണ് ബാഗ് നിര്‍മാണ ഫാക്ടറിയില്‍ തീപിടുത്തം ഉണ്ടായത്. സംഭവം ഭയാനകം ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു.


രാവിലെ 5.22 ഓടെയാണ് തീപിടുത്തം ഉണ്ടായത്. തുടര്‍ന്ന് അഗ്നിശമന സേനാ 

വിഭാഗത്തിന്റെ 15 യൂണിറ്റുകള്‍ എത്തി തീയണയ്ക്കാന്‍ ശ്രമം തുടങ്ങി. കെട്ടിടങ്ങള്‍ തിങ്ങി നിറഞ്ഞതും, ഇടിങ്ങിയതുമായ സാഹചര്യം രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിന് എത്തി. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകരാണമെന്നാണ് പ്രാഥമിക നിര്‍മ്മാണം. പുക ശ്വസിച്ചതും ശ്വാസം മുട്ടലുമാണ് മരണ കാരണം. സംഭവ സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തീപിടുത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.


തീപിടുത്തം ഉണ്ടായ സമയത്ത് ഫാക്ടറിയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രണ്ട് ലക്ഷവും ഡല്‍ഹി സര്‍ക്കാര്‍ പത്ത് ലക്ഷവും സഹായധനം നല്‍കും. പരിക്കേറ്റവരുടെ ചികിത്സ സഹായം സര്‍ക്കാര്‍ ഏറ്റെടുക്കും. സംഭവത്തിന് അന്വേഷണത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു. രാഷ്ട്രപതി രാം നാഥ് ഗോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. കേന്ദ്ര നഗര വികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരി സംഭവസ്ഥലം സന്ദര്‍ശിച്ചു.ഡല്‍ഹി ആം ആദ്മി സര്‍ക്കാരിന്റെ പിടുപ്പ് കേടാണ് തീപിടുത്തങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് ബിജെപി ആരോപിച്ചു.

Dailyhunt
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക