നെടുമ്പാശേരി: പൈലറ്റുമാരുടെ സമരം മൂലം എയര്‍ ഇന്ത്യയുടെ ദമാം ഫ്ളൈറ്റ്
ഇന്നുമുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരത്തുനിന്നും
വൈകുന്നേരം 4.10ന് കൊച്ചിയില്‍ വന്ന് അഞ്ചിന് ദമാമിലേക്കു പോകുന്ന ഐഎക്സ്
481-ാം നമ്പര്‍ ഫ്ളൈറ്റാണ് മുടങ്ങുക.
ഇന്നലെ തിരുവനന്തപുരത്തുനിന്നുള്ള എയര്‍ഇന്ത്യയുടെ ദോഹ - ബഹ്റിന്
ഫ്ളൈറ്റും കോഴിക്കോട് നിന്നുള്ള മസ്കറ്റ്, ഷാര്‍ജ, റിയാദ് ഫ്ളൈറ്റുകളും
മുടങ്ങി. സമരം ചെയ്യുന്ന എയര്‍ഇന്ത്യാ പൈലറ്റുമാരുടെ അസോസിയേഷന്
ഭാരവാഹികളുമായി ഇന്ന് കേന്ദ്ര സിവില്‍ വ്യോമയാനവകുപ്പ് മേലധികാരികള്‍
അനുരഞ്ജ ന ചര്‍ച്ച നടത്തുന്നുണ്ട്.