Image

അമ്മയെ പീഡിപ്പിച്ച കേസില്‍ സാക്ഷിയായ മകനെ ജീവനോടെ തീവെച്ചുകൊന്നു

Published on 14 May, 2012
അമ്മയെ പീഡിപ്പിച്ച കേസില്‍ സാക്ഷിയായ മകനെ ജീവനോടെ തീവെച്ചുകൊന്നു
പാറ്റ്ന: അമ്മയെ പീഡിപ്പിച്ച കേസില്‍ സാക്ഷിയായിരുന്ന മകനെ ജീവനോടെ തീവെച്ചുകൊന്നു. ബിഹാറിലെ നവാഡ ജില്ലയില്‍ ഗാരാബിഖ ഗ്രാമത്തില്‍ ഇന്നലെയായിരുന്നു സംഭവം. 17 വയസുകാരനായ ചിന്തുകുമാറിനെയാണ് അക്രമികള്‍ ദാരുണമായി കൊലപ്പെടുത്തിയത്. ചിന്തുവിന്റെ അമ്മയെ 2006 ല്‍ ഗ്രാമത്തില്‍ അഞ്ചു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തിരുന്നു. ഈ കേസിലെ പ്രധാന സാക്ഷിയാണ് ഇയാള്‍. കോടതിയില്‍ ഹാജരാകരുതെന്ന് ആവശ്യപ്പെട്ട് ഇയാള്‍ക്ക് നിരന്തരം ഭീഷണിയുണ്ടായിരുന്നു. ഇന്നലെ ഉച്ചയോടെ അക്രമികള്‍ ചിന്തുവിന്റെ വീട്ടിലേക്ക് കടന്നുകയറി ഇയാളുടെ ശരീരത്തില്‍ തീ കൊളുത്തുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക