Image

പെണ്‍ഭ്രൂണഹത്യ നടത്തിയ വനിതാ ഡോക്ടര്‍ അറസ്റില്‍

Published on 15 May, 2012
പെണ്‍ഭ്രൂണഹത്യ നടത്തിയ വനിതാ ഡോക്ടര്‍ അറസ്റില്‍
യമുനനഗര്‍: ഹരിയാനയിലെ യമുനനഗര്‍ ജില്ലയില്‍ നിയമവിരുദ്ധമായി പെണ്‍ഭ്രൂണഹത്യ നടത്തിയതിന് വനിതാ ഡോക്ടറെ അറസ്റു ചെയ്തു. ന്യൂസരസ്വതി കോളനിയില്‍ ക്ളിനിക് നടത്തുന്ന ഡോ. പ്രിയങ്ക ഠാക്കൂറാണ് അറസ്റിലായത്. ഇവരുടെ ബംഗ്ളാവില്‍ നിന്നുമാണ് അറസ്റ് നടത്തിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ആയുര്‍വേദത്തില്‍ ബിരുദധാരിയാണെന്നാണ് അവകാശപ്പെടുന്ന പ്രിയങ്ക ഠാക്കൂറിന്റെ ക്ളിനിക് അടച്ചുപൂട്ടി. ഹരിയാനയില്‍ പെണ്‍കുഞ്ഞുങ്ങള്‍ പിറക്കുന്നത് ഒഴിവാക്കാന്‍ ഭ്രൂണഹത്യ പതിവാണ്. സ്ത്രീപുരുഷാനുപാതത്തില്‍ സംസ്ഥാനം ഏറെ പിന്നിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രഹസ്യവിവരത്തേത്തുടര്‍ന്നാണ് പോലീസ് പ്രിയങ്കയുടെ ക്ളിനിക്കില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തിയത്. പ്രിയങ്കയുടെ ബംഗ്ളാവില്‍ തന്നെയാണ് ക്ളിനിക്ക് പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞദിവസം, ഇവിടെ ഒരു സ്ത്രീ ഗര്‍ഭച്ഛിദ്രം നടത്തിയതായി അന്വേഷണസംഘത്തിനു സൂചന ലഭിച്ചിരുന്നു. അന്വേഷണസംഘം സ്ഥലത്തെത്തിയപ്പോള്‍ പോലും ഒരു സ്ത്രീയുടെ ഗര്‍ഭച്ഛിദ്രം പൂര്‍ത്തിയാക്കിയിട്ടു മിനിറ്റുകള്‍ മാത്രമെ ആയിരുന്നുള്ളു. പ്രിയങ്കയ്ക്കൊപ്പം ഒരു നഴ്സിനേയും മറ്റൊരു ജീവനക്കാരെയും അറസ്റു ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക