Image

കടല്‍ സംരക്ഷകരെ നോക്കുകുത്തികളാക്കി കപ്പലുകള്‍ നിയമലംഘനം തുടരുന്നു

Published on 15 May, 2012
കടല്‍ സംരക്ഷകരെ നോക്കുകുത്തികളാക്കി കപ്പലുകള്‍ നിയമലംഘനം തുടരുന്നു
വിഴിഞ്ഞം: തീരത്തിനു സമീപത്തുകൂടി നിയമം ലംഘിച്ച് പട്ടാപ്പകല്‍ അജ്ഞാത കപ്പല്‍ പാഞ്ഞു. കടല്‍ സംരക്ഷകര്‍ കരയിലിരുന്നു നിരീക്ഷണം നടത്തി. നിയമം കാറ്റില്‍ പറത്തിയകപ്പല്‍ ആരെയും കൂസാതെ കടന്നുപോയി. ഇന്നലെ ഉച്ചയക്ക് ഒന്നരയോടെയാണ് കപ്പല്‍ ചാലില്‍ നിന്ന് മാറി തീരത്തിനു അടുത്തുകൂടി കൂറ്റന്‍ ചരക്ക് കപ്പല്‍ കടന്നു പോയത്. ചുവന്ന നിറത്തിലുള്ള കപ്പല്‍ ഏത് രാജ്യത്തിന്റെതെന്നോ എങ്ങോട്ടുപോകുന്നുവെന്നോ അന്വേഷിക്കാന്‍ ആരുമില്ലാതായി. മത്സ്യ തൊഴിലാളികള്‍ക്കും ബോട്ടുകാര്‍ക്കും അപടം വരുത്തുന്ന തരത്തില്‍ ഒരുകപ്പല്‍ വരുന്നതായുള്ള വിവരം മത്സ്യത്തൊഴിലാളികള്‍ തീരദേശ പോലീസിനെ അറിയിച്ചിരുന്നു. കൂറ്റന്‍ കപ്പലുകളെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങളോ സജ്ജീകരണങ്ങളോ ഇല്ലെന്ന കാരണം പറഞ്ഞ് തീരദേശ പോലീസ് സന്ദേശം കോസ്റ്റ ്ഗാര്‍ഡിന് കൈമാറി. പക്ഷേ അവരും തിരിഞ്ഞുനോക്കിയില്ലെന്നാണ് പരാതി. രാവിലെ 11 ന് കോസ്റ്റ്ഗാര്‍ഡന്റെ ബോട്ടുകള്‍ കൊല്ലത്ത് പട്രോളിംഗിന് പോയതിനാല്‍ കപ്പല്‍ ഏതെന്ന് അറിയാന്‍ കഴിഞ്ഞില്ലെന്നും പകരം തീര ദേശപോലീസിനെ ചുമതല ഏല്‍പ്പിച്ചെന്നുമായിരുന്നു വാദം. എന്നാല്‍ ഉള്ളബോട്ടുകള്‍ കടപ്പുറത്തായി വിശ്രമം തുടരുന്ന കോസ്റ്റല്‍ പോലീസിന് കടലിലിറങ്ങാനുമായില്ല. സുരക്ഷാ മേഖലയായ വിഴിഞ്ഞത്ത് കൂടി രാപ്പകല്‍ വ്യത്യാസമില്ലാതെ ചരക്കുകപ്പലുകള്‍ നിയമത്തെ വെല്ലുവിളിച്ച് സഞ്ചരിക്കുമ്പോഴും അവ നിയന്ത്രിച്ച് ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ടവര്‍ ഇല്ലായ്മയുടെ പേര് പറഞ്ഞ് അവഗണിക്കുന്നത് വന്‍വിപത്തിന് വഴിതെളിക്കുമെന്ന് മത്സ്യത്തൊഴിലാളികള്‍പറഞ്ഞു. തിങ്കാഴാഴ്ച ഉച്ചയ്ക്കും തീരത്തിനു സമീപംകൂടി കപ്പല്‍ പോയിരുന്നതായി അധികൃതര്‍ തന്നെപറയുന്നുണ്ട്. കൂടാതെ കഴിഞ്ഞദിവസം രാത്രിയില്‍ മീന്‍പിടിക്കാന്‍ വിരിച്ചിരുന്ന നിരവധിപ്പേരുടെ വലകളും മുറിച്ച് കപ്പലുകള്‍ കടന്നുപോയിരുന്നതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഇവയൊന്നും അന്വേഷിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക