Image

ധനകാര്യ ബില്‍ മണ്‍സൂണ്‍ സമ്മേളനത്തില്‍

Published on 15 May, 2012
ധനകാര്യ ബില്‍ മണ്‍സൂണ്‍ സമ്മേളനത്തില്‍
ന്യൂഡല്‍ഹി: അമ്പതുവര്‍ഷത്തെ ആദായനികുതി നിയമം ഭേദഗതി ചെയ്തു കൊണ്ടുവരുന്ന പ്രത്യക്ഷ നികുതി ബില്‍ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നു ധനമന്ത്രി പ്രണാബ്മുഖര്‍ജി അറിയിച്ചു. ബില്ലിലെ മിക്ക ശിപാര്‍ശകളും സ്റാന്‍ഡിംഗ് കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. ബജറ്റ് സമ്മേളനം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. എല്ലാ ശിപാര്‍ശകളും പരിശോധിച്ച ശേഷം മണ്‍സൂണ്‍ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നു മന്ത്രി പറഞ്ഞു. ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ ചെയര്‍മാനായ പാര്‍ലമെന്റ് സ്റാന്‍ഡിംഗ് കമ്മിറ്റി ആദായ നികുതി പരിധി മൂന്നുലക്ഷമാക്കുന്നതുള്‍പ്പെടെ അനവധി ശിപാര്‍ശകളാണു ബില്ലിലേക്കു നല്‍കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക